ഷാ​നി​ബ​യും കു​ടും​ബ​വും

ലോകം കൈകൂപ്പിയത് ഇവർക്കുമുന്നിൽ

മേ​പ്പാ​ടി(​വ​യ​നാ​ട്): ലോ​കം കൈ​കൂ​പ്പി നി​ന്ന, മാ​തൃ​ത്വ​ത്തി​​​ന്റെ സ്നേ​ഹ​ക്ക​ട​ൽ ചു​ര​ത്തി​യ ആ ​യു​വ​തി ഇ​വി​ടെ​യു​ണ്ട്. വ​യ​നാ​ട് വെ​ള്ള​മു​ണ്ട​യി​ൽ. മു​ണ്ട​ക്കൈ​യി​ലെ ദു​ര​ന്ത​ഭൂ​മി​യി​ൽ അ​മ്മ​മാ​ർ ന​ഷ്ട​പ്പെ​ട്ട മു​ല​കു​ടി വ​റ്റാ​ത്ത കു​ഞ്ഞു​ങ്ങ​ള മാ​റോ​ട​ണ​ക്കാ​ൻ ത​യാ​റാ​യി ലോ​ക​ത്തി​ന്റെ കൈ​യ​ടി നേ​ടി​യ ആ ​യു​വ​തി ഷാ​നി​ബ​യാ​ണ്. വ​യ​നാ​ട് വെ​ള്ള​മു​ണ്ട എ​ട്ടേ​നാ​ൽ തോ​ല​ൻ അ​സീ​സി​ന്റെ ഭാ​ര്യ ഷാ​നി​ബ. ഉ​രു​ൾ പൊ​ട്ട​ലി​ൽ മാ​താ​വ് ന​ഷ്ട​പ്പെ​ട്ട് ഒ​റ്റ​പ്പെ​ട്ടു​പോ​യ കു​ഞ്ഞു​ങ്ങ​ൾ നി​ര​വ​ധി​യു​ണ്ടെ​ന്ന​റി​ഞ്ഞ് അ​വ​ർ​ക്ക് മു​ല​യൂ​ട്ടാ​ൻ ത​യാ​റാ​വു​ക​യാ​യി​രു​ന്നു അ​വ​ർ.

ഒ​രു വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ലാ​ണ് ഭാ​ര്യ​യു​ടെ സ​ന്ന​ദ്ധ​ത അ​സീ​സ് അ​റി​യി​ച്ച​ത്. മാ​ന​ന്ത​വാ​ടി ചെ​റ്റ​പ്പാ​ലം സ്വ​ദേ​ശി​യും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷ​ബീ​ർ അ​ലി യു​വ​തി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്താ​തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഈ ​വി​വ​രം പ​ങ്കു​വെ​ച്ചു. വി​വ​ര​മ​റി​ഞ്ഞ് മ​ല​യാ​ളി​ക​ളോ​ടൊ​പ്പം വി​ദേ​ശ പൗ​ര​ന്മാ​ർ പോ​ലും യു​വ​തി​യു​ടെ മാ​തൃ​സ്നേ​ഹ​ത്തെ പ്ര​കീ​ർ​ത്തി​ച്ച് രം​ഗ​ത്തെ​ത്തി. മാ​ധ്യ​മ​മാ​ണ് വാ​ർ​ത്ത ആ​ദ്യ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​തോ​ടെ, ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​ന്വേ​ഷ​ണ​വു​മെ​ത്തി. കൂ​ടാ​തെ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വി​ഷ​യം ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു.

‘ചെ​റി​യ കു​ട്ടി​ക​ൾ​ക്ക് മു​ല​പ്പാ​ൽ ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ അ​റി​യി​ക്ക​​ണേ...​എ​ന്റെ ഭാ​ര്യ റെ​ഡി​യാ​ണ്’ എ​ന്ന ഒ​റ്റ​വാ​ച​ക​മാ​യി​രു​ന്നു സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​സീ​സ് പ​ങ്കു​വെ​ച്ച​ത്. വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ഭൂ​മി​യി​ലെ ക​ര​ൾ പി​ള​ർ​ത്തു​ന്ന കാ​ഴ്ച​ക​ൾ​ക്കി​ട​യി​ൽ ര​ക്ഷാ​​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി​യും സ​ഹാ​യ​ങ്ങ​ൾ കൈ​മാ​റി​യു​മെ​ല്ലാം പ​ര​സ്പ​രം കൈ​കോ​ർ​ക്കു​മ്പോ​ൾ സ​ഹ​ജീ​വി സ്നേ​ഹ​ത്തി​ന്റെ വ്യ​ത്യ​സ്ത മാ​തൃ​ക വ​ലി​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കി​യ​ത്. ലീ​ഗ​ൽ സ​ർ​വി​സ് അ​തോ​റി​റ്റി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന അ​സീ​സ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ദി​വ​സം രാ​വി​ലെ മു​ത​ൽ ദു​ര​ന്ത​ഭൂ​മി​യി​ലാ​യി​രു​ന്നു. രാ​ത്രി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഭാ​ര്യ​യോ​ട് ദു​ര​ന്ത​ത്തി​ന്റെ ഭീ​ക​ര​ത പ​ങ്കു​വെ​ച്ചു. ഓ​രോ​രു​ത്ത​രും അ​വ​ര​വ​ർ​ക്ക് ക​ഴി​യു​ന്ന രീ​തി​യി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​മ്പോ​ൾ വ്യ​ത്യ​സ്ത​മാ​യി ത​നി​ക്കെ​ന്തെ​ങ്കി​ലും ചെ​യ്യാ​നാ​കു​മോ എ​ന്ന് ആ​ലോ​ച​ന​യി​ലാ​യി​രു​ന്നു ഷാ​നി​ബ. അ​മ്മ​മാ​ർ ന​ഷ്ട​പ്പെ​ട്ട് ബാ​ക്കി​യാ​യ എ​ത്ര​യോ കു​ഞ്ഞു​ങ്ങ​ൾ ആ​രു​ടെ​യൊ​ക്കെ​യോ കൈ​ക​ളി​ൽ ബാ​ക്കി​യാ​യി​ട്ടു​ണ്ടാ​വി​ല്ലേ എ​ന്നാ​ണ് എ​ട്ടു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​ന്റെ മാ​താ​വാ​യ ഷാ​നി​ബ ഓ​ർ​ത്ത​ത്. ആ ​ചി​ന്ത​യി​ൽ നി​ന്നാ​ണ് കു​ഞ്ഞു​ങ്ങ​ൾ​ക്ക് മൂ​ല​യൂ​ട്ടി​യാ​ലെ​ന്തെ​ന്ന വ​ലി​യൊ​രു ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തെ കു​റി​ച്ച് ഭ​ർ​ത്താ​വി​നോ​ട് സം​സാ​രി​ച്ച​ത്.

നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഈ ​സ​ന്ന​ദ്ധ​ത സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി. ഒ​രു ജ​ർ​മ​ൻ പൗ​ര​ൻ വി​ഷ​യം ജ​ർ​മ​ൻ ഭാ​ഷ​യി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​പ്പോ​ൾ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​ത്തോ​ടൊ​പ്പം ഇ​ങ്ങ​നെ​യൊ​ക്കെ ത​യാ​റാ​കു​മോ എ​ന്ന അ​ത്ഭു​ത​മാ​ണ് പ​ല​രും പ​ങ്കു​വെ​ച്ച​ത്. മു​ല​പ്പാ​ൽ ആ​വ​ശ്യ​മു​ണ്ടെ​ന്ന വി​ളി​യെ​ത്തി​യ​തോ​ടെ വ്യാ​ഴാ​ഴ്ച ഭ​ർ​ത്താ​വി​നും കു​ഞ്ഞി​നു​മൊ​പ്പം ഷാ​നി​ബ മേ​പ്പാ​ടി​യി​ലെ ദു​രി​താ​ശ്വാ​സ കേ​ന്ദ്ര​ത്തി​ലെ​ത്തി.

Tags:    
News Summary - wayanad landslide-if small babies need breast milk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.