കൽപറ്റ: റോഡിലും വീടിനു പരിസരത്തും പലരീതിയിയിൽ അപകടത്തിപ്പെട്ട മൃഗങ്ങളെ കണ്ടപ്പോഴാണ് താഹിർ പിണങ്ങോട് അവയെ രക്ഷപ്പെടുത്തിത്തുടങ്ങിയത്. പന്ത്രണ്ടു വർഷം മുമ്പ് തുടങ്ങിയ കാരുണ്യപ്രവർത്തനത്തിൽ നൂറു കണക്കിന് മൃഗങ്ങൾക്കാണ് ജീവൻ തിരിച്ചുകിട്ടിയത്. താഹിർ പിണങ്ങോടിന്റെ നേതൃത്വത്തിലുള്ള ആനിമൽ റസ്ക്യ ടീമിൽ പിണങ്ങോട് സ്വദേശികളായ ഫാജിദ്, സഞ്ജിത്ത്, അലി, അർഷാദ്, നൗഫൽ എന്നിവരും സജീവമാണ്.
കിണറിൽ വീഴുന്ന പൂച്ച, നായ, പാമ്പ്, വെള്ളം കയറി ഒറ്റപ്പെട്ടുപോകുന്നത്, കെണിയിലകപ്പെടുന്നത്, ബോട്ടിലിൽ തലയിൽ കുടുങ്ങുന്നവ, റോഡപകടങ്ങളിൽപ്പെടുന്നത്, കെട്ടിടങ്ങൾക്ക് മുകളിലും അകത്തും കുടുങ്ങിപോകുന്നത് എന്നിങ്ങനെ ആനിമൽ റസ്ക്യ ടീം രക്ഷിച്ച മൃഗങ്ങൾ നിരവധി. രക്ഷിച്ചവയുടെ പരിക്ക് കൂടുതലാണെങ്കിൽ അവയുടെ ആരോഗ്യം വീണ്ടു കിട്ടുന്നതുവരെ എവിടെയെങ്കിലും കെട്ടിയിട്ട് പരിചരിക്കും. അതിനുശേഷം അവയെ സ്വതന്ത്രമാക്കും. തെരുവ് നായ്ക്കളാണ് രക്ഷിച്ചതിൽ ഏറെയും. കൃത്യമായി പരിശീലം നേടിയിട്ടാണ് ടീം മൃഗങ്ങളെ രക്ഷപ്പെടുത്തുന്നതും പരിചരിക്കുന്നതും. ഇവയെ പിടികൂടാനുള്ള വലയും മറ്റുസൗകര്യങ്ങളും ഇവർ തന്നെ ഒരുക്കിയിട്ടുണ്ട്.
റെസ്ക്യൂ ടീമിനെ തേടി ദിവസവും രണ്ടോ മൂന്നോ വിളികൾ എത്താറുണ്ട്. ദൂര സ്ഥലങ്ങളിൽ പോകേണ്ട അവസ്ഥയിൽ ഉടമകളിൽനിന്നു യാത്രാക്കൂലി വാങ്ങാറുണ്ട്. ചത്തുപോയതിനെ കണ്ടാൽ അതിനെ കുഴിച്ചിടും. പാമ്പിനെ പിടിക്കാനുള്ള വനംവകുപ്പിന്റെ ലൈസൻസും ഇവർക്കുണ്ട്. ടീമിന് ഇതുവരെ ഗുരുതര പ്രത്യാക്രമണങ്ങൾ മൃഗങ്ങളിൽനിന്നു നേരിടേണ്ടി വന്നിട്ടില്ല. താഹിറിന്റെ മാതാവ് ഫാത്തിമ, ഭാര്യ സക്കീന, മക്കൾ വിദ്യാർഥികളായ അബ്ദുൽ സത്താർ, റിയ ഫാത്തിമ എന്നിവരും ദൗത്യത്തിന് പൂർണ പിന്തുണയായി കൂടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.