വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്, മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഇ​ട​പെ​ടു​ന്നു

ക​ൽ​പ​റ്റ: വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത​ത പ​രി​ഹ​രി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ ഇ​ട​പെ​ടു​ന്നു. പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച് പ്രി​ൻ​സി​പ്പ​ൽ ഒ​രാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ശി​ശു​രോ​ഗ വി​ഭാ​ഗം ഐ.​സി.​യു അ​ട​ഞ്ഞു​കി​ട​ന്നി​ട്ട് ഒ​രു മാ​സ​മാ​യി. ശീ​തീ​ക​ര​ണ സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റാ​ണ് കാ​ര​ണം. അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള കു​ട്ടി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​ണ്. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന സി​റ്റി​ങ്ങി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. മാ​ധ്യ​മ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. 

Tags:    
News Summary - Wayanad Medical College, Human Rights Commission intervenes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.