കൽപറ്റ: കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണവും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും നേടിയ അഞ്ജന ശ്രീജിത്തിന് ജന്മനാട്ടിൽ പൗരാവലി വൻ സ്വീകരണം നൽകി.
ഉത്തർപ്രദേശിലെ നോയിഡയിൽ നടന്ന കോമൺവെൽത്ത് ചാമ്പ്യൻഷിപ്പിൽ 81 കിലോ ഭാരോദ്വഹനത്തിൽ സ്വർണ മെഡലും തുടർന്ന് നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലും നേടിയാണ് അഞ്ജന രാജ്യത്തിന് അഭിമാനമായത്.
തിങ്കളാഴ്ച ഉച്ചക്കുശേഷം സിവിൽ സ്റ്റേഷൻ പരിസരത്തു നിന്ന് ആരംഭിച്ച ഘോഷയാത്ര ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. തുറന്ന ജീപ്പിൽ ബൈക്കുകളുടെ അകമ്പടിയോടെ പിണങ്ങോട് വഴി തെക്കുംതറയിലേക്കും അവിടെനിന്ന് കോട്ടത്തറ ടൗണിലേക്കും സ്വീകരിച്ചാനയിച്ചു. അനുമോദന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വെങ്ങപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. നാസർ അധ്യക്ഷത വഹിച്ചു.
സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. പി. റെനീഷ്, വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം പാറപ്പുറം ജോസ്, കോട്ടത്തറ പഞ്ചായത്ത് അംഗം പി. സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.