കൽപറ്റ: കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു കീഴിലെ കോളജുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ ജില്ലയിലെ 12 കോളജിൽ ആറെണ്ണം എസ്.എഫ്.ഐക്ക്. ബാക്കി ആറെണ്ണത്തിൽ മൂന്നെണ്ണം കെ.എസ്.യു വും രണ്ടെണ്ണം കെ.എസ്.യു- എം.എസ്.എഫ് സഖ്യവും ഒന്ന് എം.എസ്.എഫും കരസ്ഥമാക്കി. ആറ് ബി.എഡ് കോളജുകളിലും യു.യു.സി സ്ഥാനത്തേക്ക് തങ്ങളുടെ പ്രതിനിധികൾ വിജയിച്ചതായി എസ്.എഫ്.ഐ അവകാശപ്പെട്ടു.
കൽപറ്റ എൻ.എം.എസ്.എം ഗവൺമന്റെ് കോളജിൽ ചെയർമാൻ സ്ഥാനം ഉൾപ്പടെ മൂന്ന് സീറ്റുകളിൽ യു.ഡി.എസ്.എഫിനാണ് ജയം. ബാക്കിയുള്ള മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ ജയിച്ചു. സി.എം കോളജ് നടവയൽ, വൈത്തിരി വെറ്ററിനറി കോളജ്, കൽപറ്റ എൻ.എം.എസ്.എം കോളജ്, ആറ് ബി.എഡ് കോളജുകൾ എന്നിവിടങ്ങളിലാണ് എസ്.എഫ്.ഐ വിജയിച്ചത്.
ബത്തേരി സെന്റ് മേരീസിൽ യു.യു.സി, സെക്രട്ടറി, ജോയന്റ് സെക്രട്ടറി സ്ഥാനവും മുട്ടിൽ ഡബ്ല്യു. എം.ഒ കോളജിൽ ജനറൽ ക്യാപ്റ്റൻ സ്ഥാനവും എസ്.എഫ്.ഐ നേടി. സി.എം കോളജ് നടവയൽ ഇടവേളക്ക് ശേഷമാണ് എസ്.എഫ്.ഐ തിരിച്ചുപിടിക്കുന്നത്. ആറ് ബി.എഡ് കോളജുകളിലും യു.യു.സി സ്ഥാനം എസ്.എഫ്.ഐക്ക് ലഭിച്ചു. ബത്തേരി സെന്റ് മേരീസ് കോളജ്, ബത്തേരി അല്‍ഫോണ്‍സ കോളജ്, മീനങ്ങാടി ഐ.എച്ച്.ആര്.ഡി കോളജ്, മീനങ്ങാടി എല്‍ദോ മാര്‍ ബസേലിയോസ് കോളജ്, ലക്കിടി ഓറിയന്റല്‍ കോളജ് എന്നിവിടങ്ങളില്‍ കെ.എസ്.യു മുന്നേറ്റമുണ്ടാക്കി.
ഇതില്‍ മീനങ്ങാടി ഐ.എച്ച്.ആര്.ഡി കോളജ്, ലക്കിടി ഓറിയന്റല്‍ കോളജ്, മീനങ്ങാടി ഇ.എം.ബി.സി കോളജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റുകളിലും വിജയം നേടി. ഓറിയന്റല്‍ കോളജ്, അല്‍ഫോണ്‍സ കോളജ്, പനമരം സി.എം. കോളജ് എന്നിവിടങ്ങളില്‍ യു.ഡി.എസ്.എഫ് ആണ് മത്സരിച്ചത്. കല്പറ്റ എന്‍.എം.എസ്.എം കോളജില്‍ ചെയര്‍മാനും, യു.യു.സിയും, മാസ് കമ്യൂണിക്കേഷന്‍ അസോസിയേഷനും കെ.എസ്.യുവിന് ലഭിച്ചു. നടവയല്‍ സി.എം കോളജില്‍ മാഗസിന് എഡിറ്റര്‍, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി ഉള്‍പ്പെടെ നാല് സീറ്റുകള്‍ അവർക്ക് ലഭിച്ചിട്ടുണ്ട്. ബത്തേരി സെന്റ് മേരീസ് കോളജില്‍ ചെയര്മാന്, വൈസ് ചെയര്പേഴ്സൻ, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി, ജനറല്‍ ക്യാപ്റ്റന്‍, മാഗസിന് എഡിറ്റര്‍ ഉള്‍പ്പെടെയുള്ള സീറ്റുകൾ കെ.എസ്.യുവിന് ലഭിച്ചു.
മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളജ് പതിവുപോലെ എം.എസ്.എഫ് ഒറ്റക്ക് നേടി. ലക്കിടി ഓറിയന്റൽ കോളജിലും സുൽത്താൻബത്തേരി അൽഫോൺസ കോളജിലും ചരിത്രത്തിലാദ്യമായാണ് എസ്.എഫ്.ഐയെ പരാജയപ്പെടുത്തി എം.എസ്.എഫ്-കെ.എസ്.യു മുന്നണി വിജയം നേടിയത്.
ജയശ്രീ കോളജിലും എസ്.എഫ്.ഐക്ക് ജയം
പുൽപള്ളി: ജയശ്രീ കോളജിൽ എസ്.എഫ്.ഐക്ക് വിജയം. ചെയർമാനായി വി.എസ്. നന്ദനയേയും വൈസ് ചെയർമാനായി വിഷ്ണുമായ ഉണ്ണികൃഷ്ണനേയും തെരഞ്ഞെടുത്തു. കെ.പി. ആൽബിനാണ് യു.യു.സി. ജോമിറ്റ് തോമസ് (സെക്രട്ടറി), അനഘ രതീഷ് (ജോ. സെക്രട്ടറി), ഗസൽ ജോളി (ഫൈൻ ആർട്സ് സെക്രട്ടറി), നവീൻ ജോസ് (ജനറൽ ക്യാപ്റ്റൻ). പഴശ്ശി രാജ കോളജിലും എസ്.എൻ.ഡി.പി യോഗം ആർട്സ് ആൻഡ് സ്പോർട്സ് കോളജിലും എസ്.എഫ്.ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.