കൽപറ്റ: ജില്ലയിലെ കോവിഡ് ആശുപത്രികളിലെയും മറ്റ് പരിചരണകേന്ദ്രങ്ങളിലെയും ആരോഗ്യ സംവിധാനങ്ങള്‍ സുസജ്ജമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ. സക്കീന പറഞ്ഞു. നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡി.എം.ഒ പറഞ്ഞു.
ആശുപത്രി കിടക്കകള്‍, ഐ.സി.യുകള്‍, വെന്റിലേറ്ററുകള്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവയെല്ലാം നിലവിലെ സാഹചര്യങ്ങള്‍ നേരിടാന്‍ പര്യാപ്തമാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം സജ്ജീകരണങ്ങള്‍ പൂര്‍ണമാകും.
നിലവില്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സക്കായി നീക്കിവെച്ച കിടക്കകളില്‍ 22 ശതമാനത്തില്‍ മാത്രമാണ് രോഗികളുള്ളത്. ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച് വിവിധ ആശുപത്രികളിലായി സജ്ജമാക്കിയിരുന്ന ആകെ 896 കിടക്കകളില്‍ 197 എണ്ണത്തില്‍ രോഗികളുണ്ട്. 699 കിടക്കകള്‍ ഒഴിഞ്ഞ് കിടക്കുന്നു.
സി.എസ്.എല്‍.ടി.സികളില്‍ ഒരുക്കിയ കിടക്കകളില്‍ 36.99 ശതമാനം മാത്രമാണ് ഉപയോഗത്തിലുള്ളതെന്നും 109 ബെഡുകള്‍ ഒഴിഞ്ഞുകിടക്കുന്നതായും ഡി.എം.ഒ പറഞ്ഞു.
സി.എസ്.എല്‍.ടി.സികളില്‍ ഒഴിവുള്ള 109 ഉള്‍പ്പെടെ ആകെ 808 കിടക്കകള്‍ ഒഴിഞ്ഞു കിടക്കുന്നു.
സി.എസ്.എല്‍.ടി.സികളിലെ 173 ഉള്‍പ്പെടെ ആകെ 1069 ബെഡുകളാണ് കോവിഡ് രോഗികള്‍ക്കായി ജില്ലയില്‍ മാറ്റിവെച്ചിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ 277 ഉം സ്വകാര്യ ആശുപത്രികളില്‍ 619 ഉം ബെഡുകളാണ് ആകെ സജ്ജീകരിച്ചത്.
ആശുപത്രികളിലെ സാധാരണ ബെഡുകള്‍ 512, ഓക്സിജന്‍ ബെഡുകള്‍ 257, ഐ.സി.യു ബെഡുകള്‍ 127, വെന്റിലേറ്ററുകള്‍ 63, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ 37 എന്നിങ്ങനെയാണ് കണക്ക്. 26 ഐ.സി.യു കിടക്കകളിലും അഞ്ചു വെന്റിലേറ്ററുകളിലും ഇപ്പോള്‍ രോഗികളുണ്ട്. 44 രോഗികള്‍ക്കാണ് ഓക്സിജന്‍ സപ്പോര്‍ട്ട് നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.