വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ ഡി​ജി​റ്റ​ലാ​കും

ക​ൽ​പ​റ്റ: ജി​ല്ല ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍സി​ലി​ന് കീ​ഴി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ‘ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍ ഓ​ഫ് ടൂ​റി​സം ഡെ​സ്റ്റി​നേ​ഷ​ന്‍സ്’ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്കം. പ​ദ്ധ​തി ജി​ല്ല ക​ല​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ വൈ​ഫൈ കോ​ണ്‍ക്ലേ​വി​ന്റെ ഭാ​ഗ​മാ​യി ക​ന​റ ബാ​ങ്ക് സി.​എ​സ്.​ആ​ര്‍ ഫ​ണ്ട് തു​ക വി​നി​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​രി​പാ​ടി​യി​ല്‍ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ട് കൂ​ടി​യ ക​മ്പ്യൂ​ട്ട​റു​ക​ള്‍ മ​റ്റ് അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ള്‍ കാ​ന​റ ബാ​ങ്ക് റീ​ജ​ന​ല്‍ മാ​നേ​ജ​ര്‍ ല​താ പി. ​കു​റു​പ്പ് ഡി.​ടി.​പി.​സി അ​ധി​കൃ​ത​ര്‍ക്ക് കൈ​മാ​റി.

ഡി.​ടി.​പി.​സി​യു​ടെ കീ​ഴി​ലു​ള്ള എ​ല്ലാ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും പു​തി​യ കം​പ്യൂ​ട്ട​റു​ക​ള്‍ ല​ഭ്യ​മാ​വു​ന്ന​തോ​ടെ സ​ഞ്ചാ​രി​ക​ള്‍ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി സേ​വ​ന​ങ്ങ​ള്‍ ന​ല്‍കാ​ന്‍ ക​ഴി​യു​മെ​ന്ന് ടൂ​റി​സം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ല്‍ ഡി.​ടി.​പി.​സി​യു​ടെ കീ​ഴി​ലു​ള്ള 12 കേ​ന്ദ്ര​ങ്ങ​ളും ജി​ല്ല ഓ​ഫി​സും പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലാ​കും. ജി​ല്ല പ്ലാ​നി​ങ് ഓ​ഫി​സ​ര്‍ ഇ​ന്‍ ചാ​ര്‍ജ് പി.​ആ​ര്‍. ര​ത്നേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്റ് ക​ല​ക്ട​ര്‍ എ​സ്. ഗൗ​തം​രാ​ജ്, എ.​ഡി.​എം. കെ. ​ദേ​വ​കി, ജി​ല്ല ഫി​നാ​ന്‍സ് ഓ​ഫി​സ​ര്‍ ആ​ര്‍. സാ​ബു, ജി​ല്ല ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡി.​വി. പ്ര​ഭാ​ത്, ഡി.​ടി.​പി.​സി മാ​നേ​ജ​ര്‍ പി.​പി. പ്ര​വീ​ണ്‍, ഡി.​ടി​പി.​സി സെ​ക്ര​ട്ട​റി കെ.​ജി. അ​ജേ​ഷ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - Tourist centers will become digital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.