കൈ​നാ​ട്ടി-​കെ​ല്‍ട്രോ​ണ്‍ വ​ള​വ് റോ​ഡ് പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്നു

ക​ല്‍പ​റ്റ: സം​സ്ഥാ​ന പാ​തി​യി​ലെ കൈ​നാ​ട്ടി മു​ത​ൽ കെ​ല്‍ട്രോ​ണ്‍ വ​ള​വു​വ​രെ​യു​ള്ള റോ​ഡ് പ്ര​വൃ​ത്തി ഉ​ട​ന്‍ ആ​രം​ഭി​ക്കും. റോ​ഡി​ന്റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ പൂ​ര്‍ത്തി​യാ​യ​താ​യും ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍ട്രാ​ക്റ്റ് കോ​ഓ​പ​റേ​റ്റി​വ് സൊ​സൈ​റ്റി പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത് പ്ര​വൃ​ത്തി ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും അ​ഡ്വ. ടി. ​സി​ദ്ദീ​ഖ് എം.​എ​ല്‍.​എ അ​റി​യി​ച്ചു.

സം​സ്ഥാ​ന പാ​ത​യി​ലെ 10 കി​ലോ​മീ​റ്റ​റു​ള്ള ഈ ​ഭാ​ഗം മു​ഴു​വ​നാ​യും ത​ക​ർ​ന്ന് യാ​ത്ര ദു​ഷ്ക​ര​മാ​യ​ത് സം​ബ​ന്ധി​ച്ച് മാ​ധ്യ​മം വാ​ർ​ത്ത ചെ​യ്തി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്ക് എം.​എ​ല്‍.​എ നി​വേ​ദ​നം ന​ല്‍കു​ക​യും ചെ​യ്തി​രു​ന്നു. ക​ല്‍പ​റ്റ-​മാ​ന​ന്ത​വാ​ടി റോ​ഡി​ലെ കൈ​നാ​ട്ടി മു​ത​ല്‍ കെ​ല്‍ട്രോ​ണ്‍ വ​ള​വു​വ​രെ റോ​ഡ് ന​വീ​ക​ര​ണം നേ​ര​ത്തെ ആ​രം​ഭി​ച്ച​താ​ണ്.

എ​ന്നാ​ല്‍, പ്ര​സ്തു​ത പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​ന്റെ അ​നാ​സ്ഥ​യും കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ പ്ര​വൃ​ത്തി പൂ​ര്‍ത്തീ​ക​രി​ക്കാ​ത്ത​തി​നാ​ലും പ്ര​സ്തു​ത ക​രാ​റു​കാ​ര​നു​മാ​യി​ട്ടു​ള്ള ക​രാ​ര്‍ റ​ദ്ദു​ചെ​യ്യു​ക​യും തു​ട​ര്‍ന്ന് പു​തി​യ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നെ തു​ട​ര്‍ന്ന് 2024 ജ​നു​വ​രി​യി​ല്‍ ന​ട​ന്ന ടെ​ൻ​ഡ​റി​ല്‍ ര​ണ്ട് ക​മ്പ​നി​ക​ള്‍ പ​ങ്കെ​ടു​ക്കു​ക​യും എ​ന്നാ​ല്‍ ഒ​രു ക​മ്പ​നി ടെ​ൻ​ഡ​ർ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ഹൈ​കോ​ട​തി​യി​ല്‍ പോ​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​തി​ന് കാ​ല​താ​മ​സം ഉ​ണ്ടാ​കു​ക​യും ചെ​യ്തു.

കോ​ട​തി വി​ധി പ്ര​കാ​രം യു.​എ​ല്‍.​സി.​സി.​എ​സി​ന് 36 കോ​ടി 50 ല​ക്ഷം രൂ​പ​യു​ടെ മൂ​ന്ന് റോ​ഡു​ക​ള്‍ക്ക് ഇ​പ്പോ​ള്‍ അ​നു​മ​തി​യാ​യി​രി​ക്കു​ക​യാ​ണ്. കൈ​നാ​ട്ടി-​കെ​ല്‍ട്രോ​ണ്‍വ​ള​വ്, ക​ല്‍പ​റ്റ ബൈ​പാ​സ്, മേ​പ്പാ​ടി-​കാ​പ്പം​കൊ​ല്ലി എ​ന്നീ റോ​ഡു​ക​ളാ​ണ് ഈ ​പ്ര​വൃ​ത്തി​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ള്ള​ത്.

നി​ല​വി​ലെ യാ​ത്ര പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ കെ.​ആ​ര്‍.​എ​ഫ്.​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ മ​ഴ കു​റ​ഞ്ഞാ​ല്‍ റോ​ഡി​ന്റെ പ്ര​വൃ​ത്തി വേ​ഗ​ത്തി​ല്‍ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി​യെ​ന്നും എം.​എ​ല്‍.​എ പ​റ​ഞ്ഞു.

Tags:    
News Summary - Kainatty-Keltron Curve Road begins work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.