കഞ്ചാവു കേസുകളിൽ പ്രതികൾക്ക് കഠിന തടവും പിഴയും

കല്‍പറ്റ: രണ്ടിടങ്ങളിലായുള്ള കഞ്ചാവ് കേസുകളിൽ പ്രതികൾക്ക് കഠിന തടവും പിഴയും വിധിച്ചു. ചോലാടിയിലെ കഞ്ചാവ് കേസില്‍ പ്രതിയായ പാറക്കല്‍ പറമ്പില്‍ത്തൊടി സല്‍മാനുവര്‍ ഹാരിസി(26)ന് കോടതി മൂന്നു വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

അഡീഷനല്‍ സെഷന്‍സ്(എൻ.ഡി.പി.എസ് സ്‌പെഷല്‍) കോടതി ജഡ്ജി വി. അനസാണ് വിധിച്ചത്. 2018 ഡിസംബർ ഏഴിന് ചോലാടിയിലാണ് കേസിനാസ്പദമായ സംഭവം. ചോലാടിയിൽ നടന്ന വാഹന പരിശോധനക്കിടെ 3.300 കിലോഗ്രാം കഞ്ചാവുമായി എക്‌സൈസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

അന്നത്തെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റെജിലാലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പുൽപള്ളി പെരിക്കല്ലൂരിലെ കഞ്ചാവ് കേസിൽ പ്രതിയായ കർണാടക സ്വദേശി വിനോദി(39)ന് ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയും കൽപറ്റ അഡീഷനൽ സെഷൻസ് (എൻ.ഡി.പി.എസ് സ്പെഷൽ) കോടതി ജഡ്ജി ശിക്ഷ വിധിച്ചു.

പെരിക്കല്ലൂരിൽ വെച്ച് 1.100 കിലോ കഞ്ചാവുമായി വിനോദ് എക്സൈസിന്‍റെ പിടിയിലാകുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ഷംസുദ്ദീനാണ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. രണ്ടു കേസുകളിലും പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.യു. സുരേഷ്‌കുമാര്‍ ഹാജറായി.

Tags:    
News Summary - Heavy imprisonment and fines for accused in cannabis cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.