കൽപറ്റ: അഞ്ചുമാസമായി വേതനവും രണ്ടു വർഷമായി ബോണസും മറ്റ് ആനുകൂല്യങ്ങളും ഇല്ലാതെ ദുരിതം പേറിയ കൽപറ്റ പുൽപ്പാറ എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ കുടിൽ കെട്ടി സമരം നടത്തുന്നത് അവഗണിച്ചു പോകുന്ന അധികൃതരുടെ നടപടി അവസാനിപ്പിച്ച് തൊഴിലാളികളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ.
സമരം ചെയ്യുന്ന തൊഴിലാളികളെ സന്ദർശിച്ച് അവരുടെ കുടുംബങ്ങൾക്ക് 10 കിലോ അരി വീതം നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ വിഷയങ്ങളും പ്രശ്നങ്ങളും പരിഹരിക്കാനും അനുകൂല്യങ്ങൾ ലഭ്യമാക്കാനും സർക്കാറും തൊഴിൽ വകുപ്പ് മന്ത്രിയും ലേബർ ഡിപ്പാർട്ട്മെന്റും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരസമിതി ചെയർമാൻ ഗിരീഷ് കൽപറ്റ അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് പി.പി. ആലി, സി.ഐ.ടി.യു ജില്ല പ്രസിഡന്റ് പി.വി. സഹദേവൻ, ടി. ഹംസ, ടി.ജെ. ഐസക്, എൻ. വേണു, ഡി. രാജൻ, ബി. സുരേഷ് ബാബു, യു. കരുണൻ, കെ.ടി. ബാലകൃഷ്ണൻ, സി. മമ്മി, കെ.കെ. രാജേന്ദ്രൻ, എ. ഗിരീഷ്, കെ. അജിത, പി. രാജറാണി, മുഹമ്മദ് ഫെബിൻ, കെ. സൈതലവി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.