കൽപറ്റ: സുൽത്താൻ ബത്തേരി നഗരസഭ പരിധിയിൽ കോളിമൂല കോളനിയിൽ വീട്ടമ്മയുടെ മൃതദേഹം അന്ത്യകർമങ്ങൾക്കായി ബന്ധുക്കളും നാട്ടുകാരും ചേർന്ന് ചുമന്ന് വീട്ടിലെത്തിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. കോളനിയിലേക്കുള്ള കോൺക്രീറ്റ് നടപ്പാലം കഴിഞ്ഞ പ്രളയത്തിൽ തകർന്നതിന് ശേഷമാണ് നാട്ടുകാരുടെ ഏകസഞ്ചാര പാത നഷ്ടമായത്.
കോളനിയിലേക്ക് വാഹനമെത്തിക്കാൻ കഴിയാത്തതിനാലാണ് പ്രദേശവാസിയായ ഭാസ്കരന്റെ ഭാര്യ ബിന്ദുവിന്റെ മൃതദേഹം ചുമന്ന് പുഴകടത്തി വീട്ടിലെത്തിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ ബിന്ദുവിനെ പാലമുണ്ടായിരുന്നെങ്കിൽ വാഹനമെത്തിച്ച് രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. സുൽത്താൻ ബത്തേരി നഗരസഭ സെക്രട്ടറിയും ട്രൈബൽ ഡെവലപ്മെന്റ് ഓഫിസറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഏപ്രിൽ 12ന് കൽപറ്റ കലക്ടറേറ്റിൽ നടക്കുന്ന സിറ്റിങിൽ കേസ് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.