ക​ൽ​പ​റ്റ എ​സ്.​കെ.​എം.​ജെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ

മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കു​ന്നു

സ്വാത​​ന്ത്ര്യത്തിന്റെ വർണപ്പകിട്ട്

ക​ൽ​പ​റ്റ: 77ാം സ്വാ​ത​ന്ത്ര്യ​ദിനം ജില്ലയിൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​​ളോ​ടെ ആ​ഘോ​ഷി​ച്ചു. ക​ല്‍പ​റ്റ എ​സ്.​കെ.​എം.​ജെ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ല്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ പ​താ​ക ഉ​യ​ര്‍ത്തി. അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച ശേ​ഷം സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്‍കി. രാ​ജ്യ​ത്തി​ന്റെ വൈ​വി​ധ്യ​ങ്ങ​ളെ​യും മ​തേ​ത​ര​ത്വ​ത്തെ​യും ത​ക​ര്‍ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ഏ​തു കോ​ണി​ല്‍നി​ന്നു വ​ന്നാ​ലും ചെ​റു​ത്തു​തോ​ല്‍പ്പി​ക്കു​ക​യെ​ന്ന ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വം ന​മു​ക്കു​ണ്ടെ​ന്ന് ഈ ​സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ല്‍ ഓ​ര്‍ക്കു​ക​യും അ​ത്ത​രം നീ​ക്ക​ങ്ങ​ളെ ചെ​റു​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ​ചെ​യ്യു​ക​യും വേ​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ക​ല്‍പ​റ്റ: മ​തേ​ത​ര ഇ​ന്ത്യ​യെ​ന്ന മു​ദ്രാ​വാ​ക്യം നി​ല​നി​ര്‍ത്താ​ന്‍ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി പോ​രാ​ട​ണ​മെ​ന്ന് ഡി.​സി.​സി പ്ര​സി​ഡ​ന്റ് എ​ന്‍.​ഡി. അ​പ്പ​ച്ച​ന്‍. ജി​ല്ല ഡി.​സി.​സി​യി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നോ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​വി. പോ​ക്ക​ര്‍ ഹാ​ജി, ഒ.​വി. അ​പ്പ​ച്ച​ന്‍, എം.​എ. ജോ​സ​ഫ്, ജി. ​വി​ജ​യ​മ്മ, പി. ​ശോ​ഭ​ന​കു​മാ​രി, വി. ​നൗ​ഷാ​ദ്, പ്ര​മോ​ദ് തൃ​ക്കൈ​പ്പ​റ്റ, പി.​വി. വ​ര്‍ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്റ്റാ​ഫ് കൗ​ൺ​സി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തി. സൂ​പ്ര​ണ്ട് ഡോ. ​വി.​പി രാ​ജേ​ഷ് പ​താ​ക ഉ​യ​ർ​ത്തു​ക​യും ഫ്ലാ​ഗ് സ​ല്യൂ​ട്ട് ന​ട​ത്തി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. ആ​ർ.​എം.​ഒ ഡോ. ​അ​ർ​ജു​ൻ വി. ​ജോ​സ് പ്ര​തി​ജ്ഞ ചൊ​ല്ലി. സ്റ്റാ​ഫ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​കെ.​വി രാ​ജ​ൻ, ന​ഴ്സി​ങ് സൂ​പ്ര​ണ്ട് ബി​നി​മോ​ൾ, ന​ഴ്സി​ങ് ഓ​ഫി​സ​ർ എ.​സി. ശ്രീ​ജ തു​ട​ങ്ങി​യ​വ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി പാ​യ​സ​വി​ത​ര​ണ​വും ന​ട​ത്തി.

പൊ​ഴു​ത​ന: വൈ​ത്തി​രി, പൊ​ഴു​ത​ന എ​ൻ.​ആ​ർ.​ജി.​എ വ​കു​പ്പ്, പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത്, നി​ർ​ഭ​യ വ​യ​നാ​ട് സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സു​ഗ​ന്ധ​ഗി​രി​യി​ൽ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

‘എ​ന്റെ മ​ണ്ണ് എ​ന്റെ രാ​ജ്യം’ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി സു​ഗ​ന്ധ​ഗി​രി അ​മൃ​ത സ​രോ​വ​ർ ഭാ​ഗ​ത്ത് 75 ഫ​ല​വൃ​ക്ഷത്തൈക​ൾ നാ​ട്ടു​പി​ടി​പ്പി​ക്കു​ക​യും പ​താ​ക ഉ​യ​ർ​ത്തു​ക​യും ചെ​യ്തു. വീ​ര​മൃ​ത്യു​വ​രി​ച്ച ധീ​ര​ജ​വാ​ൻ സി​ജി​യു​ടെ കു​ടും​ബ​ത്തെ ആ​ദ​രി​ച്ചു. പൊ​ഴു​ത​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ന​സ് റോ​സ്‌​ന സ്റ്റെ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്റ് കെ.​വി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ൽ​പ​റ്റ: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ആ​ന​പ്പാ​ലം ഓ​ട്ടോ തൊ​ഴി​ലാ​ളി കു​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല ആ​ർ.​ടി.​ഒ ഇ. ​മോ​ഹ​ൻ​ദാ​സ് പ​താ​ക ഉ​യ​ർ​ത്തി. സു​ഗു​ത​ൻ, ഗി​രീ​ഷ്, ജ​സ്മ​ൽ, പോ​ക്ക​ർ, ച​ന്ദ്ര​ൻ, ഇ​ബ്നു​ൽ നൗ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: അ​സം​പ്ഷ​ൻ സ്കൂ​ളി​ൽ ഹെ​ഡ്മാ​സ്റ്റ​ർ ബി​നു തോ​മ​സ് പ​താ​ക ഉ​യ​ർ​ത്തി. ഫാ. ​തോ​മ​സ് ഞ​ള്ള​മ്പു​ഴ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. റി​ട്ടേ. നേ​വി ഉ​ദ്യോ​ഗ​സ്ഥ​ൻ ഭാ​സ്ക​ര​ൻ ബ​ത്തേ​രി മു​ഖ്യാ​തി​ഥി​യാ​യി. വി​ദ്യാ​ർ​ഥി​ക​ൾ സം​ഗീ​ത​ശി​ൽ​പ​വും ദേ​ശ​ഭ​ക്തി​ഗാ​ന​വും ഡി​സ് ​​പ്ലേ​യും അ​വ​ത​രി​പ്പി​ച്ചു. മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ത്തി.

ക​ണി​യാ​മ്പ​റ്റ: ഗ​വ. യു​പി സ്കൂ​ളി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക കെ.​ജി ഷൈ​ല​ജ പ​താ​ക ഉ​യ​ർ​ത്തി. വാ​ർ​ഡ് മെം​ബ​ർ ല​ത്തീ​ഫ് മേ​മാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്റ് ജം​ഷീ​ർ കാ​ള​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട. ആ​ർ​മി വി. ​ശ്രീ​ധ​ര​ൻ ന​മ്പ്യാ​ർ, ഹ​വി​ൽ​ദാ​ർ കെ. ​അ​ലി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

മ​ക്കി​യാ​ട്: മ​ക്കി​യാ​ട് ഹോ​ളി ഫെ​യി​സ് സ്കൂ​ളി​ലെ പ​രി​പാ​ടി​ക​ൾ ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. ഫാ. ​വി​ൻ​സെ​ന്റ് കൊ​ര​ണ്ടി​യാ​ർ​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജ​ർ ഫാ. ​ബി​ജു മാ​ത്യു, പ്രി​ൻ​സി​പ്പ​ൽ ഫാ. ​റോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ആ​മി​ന നൗ​റി​ൻ, ത​പി​ഷ് മാ​ലി​ക്, ചാ​ർ​ളി ജോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ണി​ച്ചി​റ ഇ​ൻ​ഫ​ന്റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തു​ക​യും സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി. ​ലി​ൻ​സ് മ​രി​യ സി. ​പൗ​ളി​ൻ, പി.​ടി.​എ പ്ര​സി​ഡ​ന്റ് എ​ബി കു​ടി​ലി​ൽ, സ്കൂ​ൾ ലീ​ഡ​ർ ആ​ഷ്‌​ലി​ൻ എ​ലി​സ​ബ​ത്ത് സാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കാ​ക്ക​വ​യ​ൽ: കാ​ക്ക​വ​യ​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ക​ൽ​പ​റ്റ ഗ​വ. കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗം അ​സി. പ്ര​ഫ. ഡോ. ​അ​നൂ​പ് ത​ങ്ക​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്റ് എ​ൻ. റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ എം. ​സു​നി​ൽ​കു​മാ​ർ, എം.​പി.​ടി.​എ പ്ര​സി​ഡ​ന്റ് സു​സി​ലി ച​ന്ദ്ര​ൻ, ഡോ. ​ശി​വ​പ്ര​സാ​ദ്, ഖ​ലീ​ലു​റ​ഹ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ൽ​പ​റ്റ: ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. അ​ഡ്മി​നി​സ്ട്രേ​റ്റി​വ് അ​സി. കെ.​ബി. പ്ര​കാ​ശ് പ​താ​ക​ഉ​യ​ര്‍ത്തി. ജി​ല്ല മാ​സ് മീ​ഡി​യ ഓ​ഫി​സ​ർ ഹം​സ ഇ​സ്മാ​ലി, ജൂ​നി​യ​ർ സു​പ്ര​ണ്ടു​മാ​രാ​യ കെ. ​സു​രേ​ഷ്ബാ​ബു, എം. ​മെ​റീ​ന, സ്റ്റാ​ഫ്‌ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ടി. ​സു​ബി​ൻ ബാ​ബു, കെ.​വി. ന​ളി​നാ​ക്ഷ​ൻ, ഇ.​കെ. ഉ​സ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​ന​മ​രം: പ​ന​മ​രം ബ​ദ്റു​ൽ ഹു​ദ​യി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം പ​ത്മ​ശ്രീ ചെ​റുവ​യ​ൽ രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ഉ​സ്മാ​ൻ മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ആ​ർ. കേ​ളു എം.​എ​ൽ.​എ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും റ​ഷീ​ദു​ദ്ദീ​ൻ ഇ​ർ​ഫാ​നി സ​ന്ദേ​ശ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

കൃ​ഷി ഓ​ഫി​സ​ർ മു​ഹ​മ്മ​ദ് ശ​ഫീ​ഖ് ത​രു​വ​ണ, മു​ഹ​മ്മ​ദ് യാ​സീ​ൻ ബ​ത്തേ​രി, ഡോ. ​എ.​പി. ശ​രീ​ഫ്, തെ​ക്കേ​ട​ത്ത് അ​ബൂ​ബ​ക്ക​ർ, മു​ബ​ശി​ർ കു​ണ്ടാ​ല, നൗ​ഫ​ൽ അ​ഹ്സ​നി പെ​രു​ന്ത​ട്ട, സ​യി​ദ​ലി ഹി​ഷാ​മി കൊ​ല്ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു. നു​ഫ​യി​സ് ആ​റു​വാ​ൾ സ്വാ​ഗ​ത​വും അ​ബ്ദു​റ​ബ് തി​രു​ര​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

മു​ട്ടി​ൽ: കൊ​ള​വ​യ​ൽ യ​ങ് മെ​ൻ​സ് ക്ല​ബ് ആ​ൻ​ഡ് പ്ര​തി​ഭ ഗ്ര​ന്ഥാ​ല​യം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്റ് ഇ. ​പു​ഷ്പ​ദ​ന്ത​കു​മാ​ർ പ​താ​ക ഉ​യ​ർ​ത്തി. എം.​കെ. ജെ​യിം​സ് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. കെ. ​അ​ബ്ദു, എം.​പി. ജോ​സ് പ്ര​കാ​ശ്, എം.​പി. ജോ​ർ​ജ്, സു​ബി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - independence day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.