അ​മ്പ​ല​വ​യ​ല്‍ ഓ​ട​വ​യ​ലി​ല്‍ മ​രം ക​ട​പു​ഴ​കി ത​ക​ര്‍ന്ന സ​ജീ​വ​ന്റെ വീ​ട്

കാ​ല​വ​ർ​ഷം: മൂ​ന്നു വീ​ടു​ക​ള്‍ മു​ഴു​വ​നാ​യും 46 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍ന്നു

ക​ൽ​പ​റ്റ: ജി​ല്ല​യി​ല്‍ ഇ​തു​വ​രെ മൂ​ന്ന് വീ​ടു​ക​ള്‍ മു​ഴു​വ​നാ​യും 46 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍ന്നു. ഇ​വ​ര്‍ക്ക് അ​ര്‍ഹ​മാ​യ ധ​ന​സ​ഹാ​യം ന​ല്‍കും. ജി​ല്ല​യി​ലെ ഡാ​മു​ക​ളു​ടെ​യും പു​ഴ​ക​ളു​ടെ​യും ജ​ല​നി​ര​പ്പ് കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കും. ജി​ല്ല​യി​ലെ ക്വാ​റി പ്ര​വ​ര്‍ത്ത​ന​വും മ​ണ്ണെ​ടു​ക്ക​ലും ഉ​ള്‍പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ട്ര​ക്കി​ങ്ങും നി​ര്‍ത്തി​വെ​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​ദി​വാ​സി കോ​ള​നി​ക​ളി​ല്‍ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഊ​ർ​ജി​ത​മാ​ക്കാ​നും ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം ഉ​റ​പ്പാ​ക്കാ​നും ആ​രോ​ഗ്യ വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ല്‍കി.

ക​ല​ക്ട​റേ​റ്റ് എ.​പി.​ജെ ഹാ​ളി​ല്‍ ന​ട​ന്ന അവലോകന യോ​ഗ​ത്തി​ല്‍ മ​ന്ത്രി​മാ​രാ​യ എ.​കെ. ശ​ശീ​ന്ദ്ര​ന്‍, എം.​ബി. രാ​ജേ​ഷ്, ഒ.​ആ​ര്‍. കേ​ളു എം.​എ​ല്‍.​എ, എ.​ഡി.​എം എ​ന്‍.​ഐ. ഷാ​ജു, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി പ​ദം സി​ങ്, ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍മാ​ര്‍, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

നി​റ​ഞ്ഞൊ​ഴു​കു​ന്ന ക​ബ​നി​പു​ഴ

പ​ക​ര്‍ച്ച​പ്പ​നി പ്ര​തി​രോ​ധം ഊ​ര്‍ജി​ത​മാ​ക്കും

ക​ൽ​പ​റ്റ: ജി​ല്ല​യി​ല്‍ പ​ക​ര്‍ച്ച​പ്പ​നി പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ നി​ര്‍ദേ​ശം ന​ല്‍കി. ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ആ​ഴ്ച​ക​ള്‍തോ​റും പ​ക​ര്‍ച്ച​പ്പ​നി അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തും.

ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ഴ്ച​യി​ല്‍ മൂ​ന്നു ദി​വ​സം ഡ്രൈ ​ഡേ ആ​ച​രി​ക്കും. വെ​ള്ളി​യാ​ഴ്ച വി​ദ്യാ​ല​യ​ങ്ങ​ളി​ലും ശ​നി​യാ​ഴ്ച സ്ഥാ​പ​ന​ങ്ങ​ളി​ലും ഞാ​യ​റാ​ഴ്ച വീ​ടു​ക​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​രും. ജി​ല്ല​യി​ല്‍ ആ​റ് എ​ലി​പ്പ​നി മ​ര​ണ​വും ര​ണ്ട് ഡെ​ങ്കി​പ്പ​നി മ​ര​ണ​വും റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണം

ക​ൽ​പ​റ്റ: ജി​ല്ല​യി​ല്‍ അ​തി​ശ​ക്ത​മാ​യ മ​ഴ (ഓ​റ​ഞ്ച് അ​ല​ര്‍ട്ട്) മു​ന്ന​റി​യി​പ്പു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍പേ​ഴ്സ​ൻ കൂ​ടി​യാ​യ ക​ല​ക്ട​ര്‍ ഡോ. ​രേ​ണു രാ​ജ് അ​റി​യി​ച്ചു. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള രാ​ത്രി​യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം.

മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ദു​ര​ന്ത​സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ല്‍ മാ​റി​താ​മ​സി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു. ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ പെ​ട്ടെ​ന്ന് വെ​ള്ളം ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ പു​ഴ​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.

ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും പു​ഴ​ക​ളോ, തോ​ടു​ക​ളോ മു​റി​ച്ച് ക​ട​ക്കാ​നോ, പു​ഴ​ക​ളി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ, മീ​ന്‍ പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍ക്കോ ഇ​റ​ങ്ങാ​ന്‍ പാ​ടു​ള്ള​ത​ല്ല. ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ ദു​ര​ന്ത സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തി​നും, യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ​യു​ള്ള മ​ണ്ണെ​ടു​പ്പി​നും, മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ട്ര​ക്കിങ്ങിനും ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ളി​ക്കാ​വു​ന്ന ന​മ്പ​റു​ക​ള്‍ ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍ : 1077, ക​ണ്‍ട്രോ​ള്‍ റൂം

ജി​ല്ലാ​ത​ലം -04936 204151, 9562804151, 8078409770.

സു​ല്‍ത്താ​ന്‍ ബ​ത്തേ​രി താ​ലൂ​ക്ക് - 04936 223355, 6238461385.

മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് - 04935 241111, 9446637748.

വൈ​ത്തി​രി താ​ലൂ​ക്ക് - 04936 256100, 8590842965

Tags:    
News Summary - Rain-Three Houses Full and 46 houses were partially destroyed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.