കൽപറ്റ: പാലം പുതുക്കിപ്പണിയുന്നതിന് റോഡ് പൊളിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണ പ്രവൃത്തി തുടങ്ങിയില്ല. നഗരത്തിലെ തിരക്ക് ഒഴിവാക്കിയുള്ള യാത്രക്ക് നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഫാത്തിമ ആശുപത്രി - മൈതാനി പള്ളി താഴെ റോഡിനാണ് ഈ ദുരവസ്ഥ. വാട്ടർ അതോറിറ്റിയുടെ പൈപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട കാലതാമസമാണ് പാലം പണി തുടങ്ങാൻ വൈകുന്നതിന് കാരണമായി മുൻസിപ്പൽ അധികൃതർ പറയുന്നത്.
നഗരത്തിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രിയിലെത്തുന്ന രോഗികൾക്കും പടിഞ്ഞാറത്തറ ഭാഗത്തേക്ക് പോകേണ്ടവർക്ക് നഗരത്തിലെ തിരക്കു ഓഴിവാക്കിയും സഞ്ചരിക്കുന്ന റോഡാണിത്. കാൽനട യാത്രക്കാർക്ക് പോലും ഇതിലൂടെ നടന്ന് പോകാൻ കഴിയാത്ത അവസ്ഥയാണ്. പാലം അപകടാവസ്ഥയിലായതിനെ തുടർന്ന് പുനർ നിർമിക്കാൻ 68 ലക്ഷം ടെൻഡറാണ് നൽകിയത്.
പാലം നിർമാണത്തിന് റോഡ് കുഴിച്ചപ്പോഴാണ് ഇതിലൂടെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് കടന്നുപോകുന്നതായി കണ്ടെത്തിയത്. തുടർന്ന് പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് ഒമ്പത് ലക്ഷത്തി എൺപതിനായിരം രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ ഇതിന്റെ പ്രവൃത്തികളും ആരംഭിച്ചിട്ടില്ല. നഗരസഭയിലെ 13,14 വാർഡുകളിൽ ഉൾപെടുന്നതാണ് റോഡ്. നിരവധി വാഹനങ്ങളാണ് റോഡ് പൊളിച്ചത് അറിയാതെ ഇവിടെ എത്തി തിരിച്ചു പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.