കൽപറ്റ: വയനാട് ജില്ല പഞ്ചായത്തിലും മൂന്ന് നഗരസഭകളിലും നാല് േബ്ലാക്ക് പഞ്ചായത്തുകളിലും 23 ഗ്രാമ പഞ്ചായത്തുകളിലും വാശിയേറിയ മത്സരങ്ങളും വോട്ടെടുപ്പുകളും സമാപിച്ചു. സാരഥികൾ ചുമതലയേറ്റു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാരഥികളുമായാണ് വയനാട് പുതുവർഷത്തിലേക്ക് ചുവടുവെക്കുന്നത്. പൊതുവേ ശാന്തം. വലിയ തർക്കങ്ങളും സംഘർഷവുമില്ലാതെയാണ് തെരഞ്ഞെടുപ്പും വിജയാഘോഷങ്ങളും കടന്നുപോവുന്നത്.
ബുധനാഴ്ച നടന്ന പഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ജില്ലയിൽ എവിടെയും അട്ടിമറികളും നാടകീയ നീക്കങ്ങളുമില്ല. ജില്ല പഞ്ചാത്തിലും പനമരം ഗ്രാമ പഞ്ചായത്തിലും നറുക്കാണ് സാരഥികളെ നിശ്ചയിച്ചത്.
രണ്ടിടത്തും അവസാന നിമിഷം വരെ പാർട്ടികളിൽ നെഞ്ചിടിപ്പുണ്ടായിരുന്നു. നറുക്കുകിട്ടിയവർ ഭരണതലപ്പത്തു വന്നു. മറ്റെല്ലാ സ്ഥലങ്ങളിലും പ്രതീക്ഷിച്ചതുപോലെയാണ് രാഷ്ട്രീയ നീക്കങ്ങളുണ്ടായത്.
വയനാടിനെ സംബന്ധിച്ചും 2020 സംഭവബഹുലം. നിരവധി സംഭവങ്ങൾ, വിയോഗങ്ങൾ. കോവിഡ് ഭീതിയുടെ നിഴലിൽ തെന്നയാണ് പുതുവർഷവും കടന്നുവരുന്നത്. കോവിഡ് ബാധിച്ച് ജില്ലയിൽ മാത്രം 48 മരണം ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടു. നിരവധി പേരുടെ സാമൂഹിക ജീവിതം താറുമാറായി.
സാമ്പത്തിക മാന്ദ്യവും വ്യാപാര സ്തഭംനവും കാർഷിക മേഖലയിലെ പ്രതിസന്ധിയും രൂക്ഷമായ വന്യമൃഗ ശല്യവും തുടരുകയാണ്. ആന, കടുവ ഭീതിയിൽ കഴിയുന്ന ഗ്രാമങ്ങൾ...
കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി എം.പിയുടെ സന്ദർശനവും പല സന്ദർഭങ്ങളിലും അദ്ദേഹത്തിെൻറ ശ്രദ്ധയും വയനാടിന് തുണയേകി. േഗാത്രജനതയുടെ കണ്ണീർ ചാലുകൾ വറ്റുന്നില്ല. തോട്ടം തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികളും തുടരുന്നു. ഭൂമിക്കും വീടിനും വേണ്ടി കാത്തിരിക്കുന്നത് ആദിവാസികളടക്കം നിരവധി പേർ. കുരങ്ങുപനിയും വനയോര ഗ്രാമങ്ങളെ വിറപ്പിച്ചു. ജീവഹാനിയും റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.