രാ​ജേ​ന്ദ്ര​ൻ

ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യ മോഷണം; പ്രതി പിടിയിൽ

ക​ൽ​പ​റ്റ: ക​ൽ​പ​റ്റ ബിവ​റേ​ജ് കോ​ർ​പ​റേ​ഷ​ന്‍റെ പ്രി​മീ​യം ഔ​ട്ട്ലെ​റ്റി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി മ​ദ്യം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് പി​ടി​യി​ൽ. മു​ട്ടി​ൽ അ​ടു​വാ​ടി​വ​യ​ൽ സ്വ​ദേ​ശി കു​ള​ത്തി​ൽ​വീ​ട്ടി​ൽ രാ​ജേ​ന്ദ്ര​നെ (46) ആ​ണ് ക​ൽ​പ​റ്റ എ​സ്.​ഐ ബി​ജു ആ​ന്‍റ​ണി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി മ​ദ്യം മോ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഔ​ട്ട്ലെ​റ്റി​ലെ ജീ​വ​ന​ക്കാ​ർ ക​ൽ​പ​റ്റ പൊ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. ര​ണ്ടുദി​വ​സ​ങ്ങ​ളി​ലാ​യി മൂ​ന്നു​കു​പ്പി വി​ല​കൂ​ടി​യ വി​ദേ​ശ മ​ദ്യം മോ​ഷ്ടി​ച്ചാ​ണ് ഇ​യാ​ൾ ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ഹെ​ൽ​മ​റ്റും കോ​ട്ടും ധ​രി​ച്ചെ​ത്തി​യ ഇ​യാ​ൾ മ​ദ്യം ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ചാ​ണ് ബി​ൽ അ​ട​ക്കാ​തെ ക​ട​ന്നു​ക​ള​ഞ്ഞ​ത്. സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫിസ​ർ​മാ​രാ​യ ജെ​യ്സ​ൺ, മു​ബാ​റ​ക്, ബി​ഗേ​ഷ്, സ​ഖി​ൽ, സി​വി​ൽ പൊ​ലീ​സ് ഓ​ഫിസ​റാ​യ സു​ധി എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Theft of alcohol at a beverage outlet; Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.