പുൽപള്ളി: സന്ദശകരെ ആകർഷിച്ച് കൂടൽക്കടവ്. പനമരം- മാനന്തവാടി പുഴകൾ സംഗമിക്കുന്ന കൂടൽക്കടവിലെ ചെക്ക് ഡാമും ചുറ്റുവട്ടങ്ങളിലെ പ്രകൃതിഭംഗിയുമെല്ലാം ആസ്വദിക്കാനുമാണ് സന്ദർശകരുടെ തിരക്ക്.
കുറുവ ദ്വീപിനോട് ചേർന്നാണ് കൂടൽക്കടവ്. കുറുവ അടച്ചിട്ടതോടെ ഒഴിവു ദിവസങ്ങളിൽ നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. ജലസംരക്ഷണത്തിനായി ഏതാനും വർഷം മുമ്പാണ് ചെക്ക് ഡാം നിർമിച്ചത്. ഇതോടെ കടുത്ത വേനലിലും പരമാവധി വെള്ളം സംരക്ഷിക്കാൻ കഴിയുന്നു.
ഈ വെള്ളം ഉപയോഗിച്ചാണ് സമീപത്തെ കൃഷി. വേനൽ ശക്തമായതോടെ ഡാമിന് താഴേക്കുള്ള ഭാഗത്ത് വെള്ളം കുറഞ്ഞു. ഈ ഭാഗത്ത് കുളിക്കാനും മററുംറ്റും സന്ദർശകർ സമയം കണ്ടെത്തുന്നു. ഇതര ജില്ലകളിൽനിന്നുള്ള സന്ദർശകരും ഇവിടെ ധാരാളമായി എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.