സുൽത്താൻ ബത്തേരി: തൊവരിമല ഭൂസമര നേതാവും ആദിവാസി മൂപ്പനുമായ ഒണ്ടൻ പണിയൻ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ പത്രിക നൽകി. നെന്മേനി കുളിപ്പുര കോളനി നിവാസിയാണ് 86 കാരനായ ഒണ്ടൻ. പുരോഗമന രാഷ്ട്രീയ മുന്നണിയുടെയും സി.പി.ഐ (എം.എൽ) റെഡ് സ്റ്റാറിെൻറയും പിന്തുണയോടെയാണ് മത്സരിക്കുന്നത്.
കൃഷിഭൂമിയും പാർപ്പിടവും എന്ന ആവശ്യവുമായി ഭൂസമര സമിതിയുടെ നേതൃത്വത്തിൽ നടന്ന തൊവരിമല ഭൂസമരത്തിെൻറ പ്രമുഖ നേതാവാണ് ഒണ്ടൻ.
ഭൂരഹിതരായ ആദിവാസി കുടുംബങ്ങളാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞടുപ്പ് വേളയിൽ തൊവരിമലയിൽ ഹാരിസൺ മലയാളം കൈവശം െവക്കുന്ന ഭൂമിയിൽ കുടിൽകെട്ടി സമരം നടത്തിയത്. ഇടതുസർക്കാർ അവരെ ഇറക്കിവിടുകയും നേതാക്കളെ ഒരു മാസത്തോളം ജയിലിൽ പാർപ്പിക്കുകയും ചെയ്തു. ഒണ്ടന് കെട്ടിവെക്കാനുള്ള തുക ഭൂസമരസമിതി ബത്തേരി മേഖല കമ്മിറ്റി നൽകി. സുൽത്താൻ ബത്തേരി മണ്ഡലം കൺെവൻഷൻ മാർച്ച് 25ന് ബത്തേരിയിൽ നടക്കും. സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കുമെന്ന് ഭൂസമര സമിതി സെക്രട്ടറി എം.പി. കുഞ്ഞിക്കണാരൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.