ഉരുൾപൊട്ടൽ ഭീഷണി: വയനാട്ടിൽ റിസോർട്ടുകളും ഹോട്ടലുകളും ഒഴിപ്പിക്കുന്നു

കൽപറ്റ: വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ഹോട്ടലുകൾ തുടങ്ങിയവയിൽനിന്ന് താമസക്കാരെ ഒഴിപ്പിക്കാൻ ഉത്തരവ്.

പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാൽ, മൂപ്പെനാട്, തൊണ്ടർനാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ഹോം സ്റ്റേകൾ, റിസോർട്ടുകൾ, ഗസ്റ്റ് ഹൗസുകൾ, ലോഡ്ജിംഗ് ഹൗസ്, ഹോട്ടൽസ് & റിസോർട്സ് എന്നിവ അവിടങ്ങളിൽ താമസിക്കുന്നവരെ അടിയന്തരമായി മാറ്റണമെന്ന് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ലയാണ് ഉത്തരവിട്ടത്.

ഈ പ്രദേശങ്ങൾ ഉരുൾപ്പൊട്ടൽ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. തഹസിൽദാർമാർ ആവശ്യമായ പക്ഷം താമസ സൗകര്യം ഒരുക്കണം.

കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപനം പിൻവലിക്കുന്നത് വരെ പുതിയ ബുക്കിങ് സ്വീകരിക്കാനും പാടില്ല. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ , പോലീസ് എന്നിവർ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.