ഗൂഡല്ലൂർ: പന്തല്ലൂർ താലൂക്കിലെ അത്തിക്കുന്ന് ഭാഗത്തെ സ്വകാര്യ എസ്റ്റേറ്റിലെ തേയിലക്കാട്ടിൽ പുള്ളിപ്പുലി ചത്ത സംഭവത്തിൽ ദേവാല സ്റ്റേഷൻ പരിധിയിൽ ലൈസൻസുള്ള തോക്ക് കൈവശംവെച്ചവരുടെ വിവരവും തോക്കുകളും പരിശോധിച്ചു. ദേവാല സ്റ്റേഷനിൽ വെച്ചാണ് വനപാലകർ പരിശോധന നടത്തിയത്.
പുലി ചാവാൻ കാരണം വെടിയേറ്റതാെണന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് ഗൂഡല്ലൂർ ഡി.എഫ്.ഒ സുമേഷ് സോമെൻറ നേതൃത്വത്തിൽ നാലു സംഘങ്ങളായി അന്വേഷണം നടക്കുന്നതെന്ന് ഡി.എഫ്.ഒ പറഞ്ഞു. തോക്കുള്ളവരുടെ ലൈസൻസും തോക്കും തിരകളും എത്തിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ഡി.എഫ്.ഒ 'മാധ്യമ'ത്തോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസും പ്രത്യേക അന്വേഷണം നടത്തിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.