മാനന്തവാടി: പുതിയ കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയപ്പോൾ പട്ടികവർഗ വിഭാഗത്തെ പൂർണമായും തഴഞ്ഞതിൽ പ്രതിഷേധം ശക്തം. മുൻ കമ്മിറ്റിയിൽ മുൻ മന്ത്രി പി.കെ. ജയലക്ഷ്മി ജനറൽ സെക്രട്ടറിയായിരുന്നു. പുതിയ കമ്മിറ്റിയിൽ അവരെ ഒഴിവാക്കുകയും പകരം ആരെയും ഉൾപ്പെടുത്താതിരുന്നതുമാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.
നിർവാഹക സമിതിയിൽ പോലും ഒരാളെയും പരിഗണിച്ചില്ല. എ.ഐ.സി.സി അംഗം എന്ന നിലയിൽ ജയലക്ഷ്മി സ്ഥിരം ക്ഷണിതാവായി കെ.പി.സി.സിയിൽ ഉണ്ടാകും. ആദിവാസി കോൺഗ്രസ് ഭാരവാഹികളെ പോലും പരിഗണിക്കാതിരുന്നത് അനീതിയാണെന്ന് ആദിവാസി കോൺഗ്രസ് നേതാവ് പറഞ്ഞു.
അഞ്ചു ലക്ഷത്തോളം വരുന്ന ഒരു ജനവിഭാഗത്തെയാണ് പൂർണമായും അവഗണിച്ചിരിക്കുന്നത്. എന്നാൽ പരസ്യ പ്രതികരണത്തിന് ആദിവാസി കോൺഗ്രസ് നേതാക്കൾ തയാറായിട്ടില്ല. വിഷയം എ.ഐ.സി.സിയുടെ ശ്രദ്ധയിൽപെടുത്താനുള്ള നീക്കത്തിലാണ് ഇവരുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.