വൈത്തിരി: വയനാട് ചുരത്തിൽ ഒന്നാം വളവിനു താഴെ അടിവാരത്തിനു സമീപം ലോറി കൊക്കയിലേക്ക് മറിഞ്ഞു ഡ്രൈവർക്കു നിസ്സാര പരിക്കേറ്റു. തമിഴ്നാട് സ്വദേശിയായ ശെൽവരാജിന് (51) ആണ് പരിക്കേറ്റത്. പോണ്ടിച്ചേരിയിൽനിന്ന് വിദേശ മദ്യവുമായി ചുരമിറങ്ങുകയായിരുന്ന മൾട്ടി ആക്സിൽ ലോറിയാണ് എൺപതോളം അടി താഴ്ചയിലേക്ക് മറിഞ്ഞത്. ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം. ഭാഗ്യംകൊണ്ടാണ് ഡ്രൈവർ വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. മറിഞ്ഞ ലോറിയിലെ ലോഡ് മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്.
ഇതിനിടെ, വയനാട് ചുരം എട്ടാം വളവിൽ കണ്ടെയ്നർ ലോറിയുടെ ടയർ പൊട്ടിയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അവധി ദിവസം ആഘോഷിക്കാൻ വയനാട്ടിലേക്ക് പുറപ്പെട്ട നൂറുകണക്കിന് വാഹനങ്ങൾ അടക്കം ചുരത്തിൽ കുടുങ്ങി. അടിവാരം പൊലീസ്, ഹൈവെ പൊലീസ്, ചുരം സംരക്ഷണ സമിതി പ്രവർത്തകർ എന്നിവർ ചേർന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചുരത്തിൽ ശനിയാഴ്ച മറ്റു രണ്ടിടങ്ങളിലും അപകടമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.