ലോട്ടറി തട്ടിപ്പ്: പിന്നിൽ നോട്ടിരട്ടിപ്പ് സംഘം; രണ്ടുപേർ ഒളിവിൽ

വൈത്തിരി: ലോട്ടറിയടിച്ച വ്യക്തിയെ ഭീഷണിപ്പെടുത്തി മർദിച്ച് ടിക്കറ്റ് തട്ടിയെടുത്ത സംഭവത്തിനു പിന്നിൽ നോട്ടിരട്ടിപ്പ് സംഘം.സംസ്ഥാന സർക്കാറി​െൻറ അക്ഷയ ഭാഗ്യക്കുറിയിലെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയുടെ ടിക്കറ്റാണ് തട്ടിപ്പിലൂടെ സംഘം കൈക്കലാക്കിയത്.

ദേശീയപാതയിൽ വൈത്തിരി കെ.എസ്.ഇ.ബി ഓഫിസിനു സമീപം നടന്ന സംഭവത്തിൽ നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലമാണ് പ്രതികൾ പിടിയിലായത്.നാട്ടുകാർ തടഞ്ഞുവെച്ച നാലുപേരെയാണ് ആദ്യം പൊലീസ് കസ്​റ്റഡിയിലെടുത്തത്. ഇതിനിടെ സ്ഥലത്തുനിന്ന്​ രക്ഷപ്പെട്ട അഞ്ചുപേരിൽ മൂന്നുപേരെ പലയിടങ്ങളിൽനിന്നായി പൊലീസ് പിടികൂടി.

രണ്ടുപേരെ താമരശ്ശേരി പൊലീസി​െൻറ സഹായത്തോടെ ഈങ്ങാപ്പുഴയിൽനിന്നും ഒരാളെ കമ്പളക്കാട്ടുനിന്നുമാണ് പിടികൂടിയത്. ഇനിയും രണ്ടുപേരെ പിടികിട്ടാനുണ്ട്. എറണാകുളം സ്വദേശികളായജോയോ വർഗീസ്, സുജിത്ത് എന്നിവരെയാണ് പിടികൂടാനുള്ളത്. വർഗീസ് ബോസ്, ഗീവർ, വിപിൻ ജോസ്, സുരേഷ്, രാജിന്, വിഷ്ണു, ടോജോ തോമസ് എന്നിവരെയാണ് കഴിഞ്ഞദിവസങ്ങളിലായി അറസ്​റ്റ് ചെയ്തത്. ഇവരെ കോവിഡ് സെൻററിൽ റിമാൻഡ് ചെയ്‌തു‌.

അസ്സൽ നോട്ടിനുള്ളിൽ വെള്ളപേപ്പർ

ഇരുളം സ്വദേശിയായ കബീർ എന്ന വ്യക്തിക്കാണ് ലോട്ടറിയടിച്ചത്. ഇയാൾ പൊഴുതനയിലുള്ള മരുമകൻ മുഹമ്മദ്‌കുട്ടിയെ ടിക്കറ്റ്​ ബാങ്കിൽ ഏൽപിക്കാൻ ചുമതലപ്പെടുത്തി. പാല ബാങ്കുകളിലും കയറി ടിക്കറ്റിനു കിട്ടാവുന്ന തുക അന്വേഷിച്ചു നടക്കുന്നതിനിടെയാണ് കേസിലെ പ്രതി ഓമശ്ശേരി സ്വദേശി സുരേഷിനെ പരിചയപ്പെടുന്നത്.

ഉയർന്ന തുക വാഗ്ദാനം നൽകിയ സുരേഷ്, നേരിൽ കാണാമെന്നും തുകയുമായി എത്താമെന്നും ഉറപ്പുനൽകി പിരിഞ്ഞു.വ്യാഴാഴ്ച മൂന്നോടെ സംഘം മുഹമ്മദ്‌കുട്ടിയെ സമീപിച്ചു. ഇരുവശത്തും 2000 രൂപയുടെ അസ്സൽ നോട്ടുകളും ഉള്ളിൽ അതേ വലുപ്പമുള്ള വെള്ളപേപ്പർ വെച്ച കെട്ടുകളും നൽകി കബളിപ്പിക്കാനായിരുന്നു ശ്രമം.

ടിക്കറ്റ് ചോദിച്ചെങ്കിലും കൊടുക്കാതിരുന്ന മുഹമ്മദ്‌കുട്ടിയെ പ്രതികളിലൊരാളായ വിഷ്ണു പിന്നാലെ മർദിക്കുകയായിരുന്നു. കൈകൾ പിറകിലേക്ക് വലിച്ചു കാറിനോട് ചേർത്തുനിർത്തി മർദിച്ച് പോക്കറ്റിൽ നിന്ന്​ ടിക്കറ്റ് തട്ടിയെടുത്ത സംഘം രക്ഷപ്പെടുന്നതിനിടെ ബഹളം കേട്ട് നാട്ടുകാർ സ്ഥലത്തെത്തി.

പിന്നാലെ ഇവർ വന്ന വാഹനങ്ങളും അതിലുണ്ടായിരുന്നവരെയും തടഞ്ഞുവെക്കുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. വിഷ്ണുവടക്കം അഞ്ചുപേരാണ് ഇതിനിടെ രക്ഷപ്പെട്ടത്.

പ്രതികളിലൊരാൾക്ക് കോവിഡ്: 19 പൊലീസുകാർ ക്വാറൻറീനിൽ

വൈത്തിരി: ലോട്ടറി തട്ടിപ്പു കേസിൽ പിടിയിലായ പ്രതികളിലൊരാൾക്ക്​ കോവിഡ് സ്ഥിരീകരിച്ചു. പിന്നാലെ വൈത്തിരി പൊലീസ് സ്​റ്റേഷനിലെ ഒരു എസ്.ഐയും എ.എസ്.ഐയും ഉൾപ്പെടെ 19 പൊലീസുകാർ ക്വാറൻറീനിൽ പോയി. സ്​റ്റേഷൻ ഹൗസ് ഓഫിസറും എസ്.ഐയും നേരിട്ട് ഇടപെട്ടില്ലാത്തതിനാൽ സ്​റ്റേഷൻ പ്രവർത്തനത്തെ ബാധിക്കില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.