ഓ​ട്ട​ത്തി​നി​ട​യി​ൽ വോ​ട്ട്​ ചോ​ദി​ക്കു​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ കു​ട്ട​ൻ

ഒാ​​ട്ടോ കു​ട്ട​ൻ മ​ത്സ​ര​ത്തി​ലാ​ണ്​

മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ഏ​ക ഓ​ട്ടോ ഡ്രൈ​വ​റാ​ണ് കു​ട്ട​ൻ. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ 31ാം ഡി​വി​ഷ​നാ​യ പാ​ലാ​ക്കു​ളി​യി​ലാ​ണ് കു​ട്ട​ൻ എ​ന്ന നാ​രാ​യ​ണ​ൻ യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​യാ​യി ജ​ന​വി​ധി തേ​ടു​ന്ന​ത്.

യൂ​ത്ത് കോ​ൺ​ഗ്ര​സി​ലൂ​ടെ കോ​ൺ​ഗ്ര​സി​െൻറ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ ഇ​ദ്ദേ​ഹ​ത്തിെൻറ പേ​ര്​ പ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും പ​രി​ഗ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​ത്ത​വ​ണ​യാ​ണ് ടി​ക്ക​റ്റ്​ കി​ട്ടി​യ​ത്. സി.​പി.​എ​മ്മി​െൻറ കോ​ട്ട​യി​ലാ​ണ് പോ​രാ​ട്ടം.​ ഇ​ത്ത​വ​ണ ഡി​വി​ഷ​നി​ൽ മൂ​വ​ർ​ണ​ക്കൊ​ടി പാ​റി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് 56കാ​ര​നാ​യ നാ​രാ​യ​ണ​ൻ.

വി​മ​ത​ശ​ല്യ​ത്തെ അ​തി​ജീ​വി​ച്ച, ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ എ​ൽ.​ഡി.​എ​ഫി​ലെ എ.​വി. മാ​ത്യു​വാ​ണ് എ​തി​രാ​ളി. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി മോ​ഹ​ൻ​ദാ​സും രം​ഗ​ത്തു​ണ്ട്.

Tags:    
News Summary - auto kuttan is on competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.