നാഥനില്ലാതെ ജില്ലയിലെ ആരോഗ്യ വകുപ്പ്

മാനന്തവാടി: നാഥനില്ലാതെ ജില്ലയിലെ ആരോഗ്യ വകുപ്പ്. നിലവിലുണ്ടായിരുന്ന ജില്ല മെഡിക്കൽ ഓഫിസർ (ഡി.എം.ഒ) ഡോ. സക്കീന സ്ഥാനക്കയറ്റം ലഭിച്ച് മാറിപ്പോയതോടെ ഒരു മാസത്തോളമായി ഈ കസേര ഒഴിഞ്ഞ്കിടക്കുകയാണ്. ഡെപ്യൂട്ടി ഡി.എം.ഒക്ക് ഡി.എം.ഒയുടെ ചുമതല നൽകിയിരിക്കുകയാണിപ്പോൾ. യോഗ്യരായവർ ജില്ലയിൽത്തന്നെ ഉണ്ടെങ്കിലും നിയമനം നൽകാൻ അധികൃതർ തയാറാവുന്നില്ലെന്ന പരാതിയുമുണ്ട്.

ആദിവാസി കോളനികൾ നിരവധിയുള്ള ജില്ലയിൽ പകർച്ചവ്യാധി ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യത ഏറെയാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ തീരുമാനം എടുക്കാൻ ഡി.എം.ഒയുടെ കസേര ഒഴിഞ്ഞുകിടക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കും.

Tags:    
News Summary - District Health Department without head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.