അറസ്റ്റിലായ പ്രതികൾ

പാവപ്പെട്ട കുടുംബങ്ങളുടെ ആടുകളെ മോഷ്ടിക്കാനിറങ്ങു​ന്നത് പട്ടാപ്പകൽ, ഒടുവിൽ സി.സി.ടി.വിയിൽ കുടുങ്ങി; നാലംഗ സംഘം പോലീസിന്റെ പിടിയില്‍

മാ​ന​ന്ത​വാ​ടി: ജീ​വി​ത​മാ​ർ​ഗം ക​ണ്ടെ​ത്തു​ന്ന​തി​നായി വായ്പ വാങ്ങി​​യും മ​റ്റും ആ​ടു​ക​ളെ വാ​ങ്ങി പോ​റ്റു​ന്ന സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​മു​ള്ള കു​ടും​ബ​ങ്ങളുടെ ആ​ടു​ക​ളെ മോ​ഷ്ടി​ച്ച​ നാലംഗ സംഘം പിടിയിൽ. ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ പേ​ര്യ, വ​ട്ടോ​ളി, മു​ള്ള​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ന​ല്ല​യി​നം ആ​ടു​ക​ളെ പ​ലത​വ​ണ​യാ​യി മോ​ഷ്ടി​ച്ച സം​ഘമാണ് ത​ല​പ്പു​ഴ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യത്. പകല്‍ സമയങ്ങളിലാണ് ഇവരുടെ ആടുമോഷണം. കൊ​ട്ടി​യൂ​ർ അ​ട​ക്കാ​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ പു​തു​പ​റ​മ്പി​ൽ സ​ക്കീ​ർ (35), ആ​ലിമേ​ലി​ൽ ജാ​ഫ​ർ സാ​ദി​ഖ് (23), മ​രു​തക​ത്ത് ബേ​ബി (60), ഉ​മ്മ​റ​ത്ത് പു​ര​യി​ൽ ഇ​ബ്രാ​ഹിം (54) എ​ന്നി​വ​രെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. അ​രു​ൺ ഷാ​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ഗ​സ്റ്റ് മു​ത​ലാ​ണ് സം​ഘം ആ​ടു​ക​ളെ മോ​ഷ്ടി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ആലാറ്റില്‍ സ്വദേശിയുടെ പറമ്പില്‍ കെട്ടിയിരുന്ന രണ്ട് ആടുകളെ 2023 ഡിസംബര്‍ അഞ്ചിനാണ് സക്കീറും ഇബ്രാഹിം ചേര്‍ന്ന് മോഷ്ടിച്ചത്. ഫെബ്രുവരി ഒന്നിനാണ് മുള്ളല്‍ സ്വദേശിയുടെ വീട്ടിലെ ആട്ടിന്‍കൂട്ടില്‍ കെട്ടിയിരുന്ന 45000 രൂപ വില വരുന്ന രണ്ട് വലിയ ആടുകളെ സക്കീറും ജാഫറും  ബേബിയും ചേര്‍ന്ന് മോഷ്ടിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ കൃത്യമായ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയുന്നതും പിടികൂടുന്നതും.

പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സ് സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും മ​റ്റും പ​രി​ശോ​ധി​ച്ച് മോ​ഷ​ണ​ത്തി​നു​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. ഇ​ക്കാ​ര്യ​ത്തെ​പ്പ​റ്റി സൂ​ച​ന ല​ഭി​ച്ച പ്ര​തി​ക​ൾ ഇ​ട​നി​ല​ക്കാ​രെ വെ​ച്ച് ഒ​ത്തു​തീ​ർ​പ്പി​ന് ശ്ര​മം ആ​രം​ഭി​ച്ചു. എ​ന്നാ​ൽ, പൊ​ലീ​സ് ത​ന്ത്ര​പൂ​ർ​വം വി​ളി​ച്ചു​വ​രു​ത്തി പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.

മോ​ഷ​ണ​ത്തി​നു​പ​യോ​ഗി​ച്ച ഓ​ട്ടോ​റി​ക്ഷ​യും ഗു​ഡ്സ് വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.  എ​സ്.​ഐ വി​മ​ൽ ച​ന്ദ്ര​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ എ.​ആ​ർ. സ​നി​ൽ, വി.​കെ. ര​ഞ്ജി​ത്ത്, സി.​പി.​ഒ അ​ൽ​ത്താ​ഫ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Goat thieves arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.