മാനന്തവാടി: അമിതഭാരം കയറ്റിവരുന്ന ചരക്ക് വാഹനങ്ങളുടെ ഇഷ്ട റൂട്ടാണ് കാട്ടിക്കുളം -ചങ്ങല ഗേറ്റ് -കുറുക്കന്മൂല -പയ്യമ്പള്ളി റോഡ്.
കാട്ടിക്കുളം ആർ.ടി.ഒ ചെക്ക് പോസ്റ്റിലെ പരിശോധന ഒഴിവാക്കാനാണ് ചരക്ക് വാഹനങ്ങൾ ഈ വഴി തെരഞ്ഞെടുക്കുന്നത്. ഇത്തരത്തിൽ അമിതഭാരം കയറ്റിവന്ന ലോറി മറിഞ്ഞാണ് ബൈക്ക് യാത്രികനായ കെ.കെ. റോബിച്ചൻ മരിച്ചത്.
കാപ്പിക്കുരു കയറ്റിവന്ന ലോറിയാണ് ജീവനെടുത്തത്. നിയന്ത്രണംവിട്ട് സമീപത്തെ പോസ്റ്റിലും മതിലിലും ഇടിച്ച ലോറി റോബിച്ചെൻറ മേലേക്ക് മറിയുകയായിരുന്നു.
ഈസമയം റോഡരികിൽ ബൈക്കിലിരുന്ന് ഫോൺ ചെയ്യുകയായിരുന്നു റോബിച്ചൻ. മണ്ണുമാന്തി യന്ത്രത്തിെൻറ സഹായത്തോടെ ലോറി ഉയർത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു.
ഈ റൂട്ടിൽ വാണിജ്യനികുതി വകുപ്പിെൻറയോ ആർ.ടി.ഒയുടെയോ പരിശോധനകൾ നടക്കാറില്ല. വല്ലപ്പോഴും 15 കി.മീ. ദൂരത്തുനിന്ന് എത്തുന്ന മാനന്തവാടി പൊലീസിെൻറ പരിശോധന മാത്രമാണ് നടക്കാറുള്ളത്. അതുകൊണ്ടുതന്നെ അമിതഭാരം കയറ്റിയ വാഹനങ്ങളും മറ്റു നിയമ ലംഘനങ്ങൾ നടത്തുന്ന വാഹനങ്ങളും ഈ റൂട്ടാണ് പ്രധാനമായും തെരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.