മാനന്തവാടി: നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യനെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. സി.പി.എം അംഗം എം. അബ്ദുൽ ആസിഫ് നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് തദ്ദേശ സ്വയംഭരണ ജില്ല ജോയന്റ് ഡയറക്ടർ ബെന്നി ജോസഫിന്റെ അധ്യക്ഷതയിലാണ് ചൊവ്വാഴ്ച ചർച്ചക്കെടുത്തത്.
രാവിലെ 10.45ന് ആസിഫാണ് ചർച്ചക്ക് തുടക്കം കുറിച്ചത്. ഇരുപത് പേരാണ് ചർച്ചയിൽ പങ്കെടുത്തത്. ഉച്ചക്ക് രണ്ടു മണിയോടെ ചർച്ച അവസാനിപ്പിച്ച് ജേക്കബ് സെബാസ്റ്റ്യൻ മറുപടി പ്രസംഗം നടത്തി.
2.45ന് വോട്ടെടുപ്പ് നടപടികൾ ആരംഭിച്ചു. മൂന്ന് മണിയോടെ വോട്ടെടുപ്പ് പൂർത്തിയാക്കി. ഫല പ്രഖ്യാപനം നടത്തി. ഇടതു മുന്നണിക്ക് പതിനഞ്ച് വോട്ട് ലഭിച്ചു.അസുഖത്തെ തുടർന്ന് കേരള കോൺഗ്രസ് എം. പ്രതിനിധി ഷൈനി ജോർജ് യോഗത്തിനെത്തിയിരുന്നില്ല. കോൺഗ്രസിലെ 17 പേരും ലീഗിലെ മൂന്ന് പേരും പ്രമേയത്തിനെതിരെ വോട്ട് രേഖപ്പെടുത്തി.
ഫലപ്രഖ്യാപനത്തിന് പിന്നാലെ യു.ഡി.എഫ് പ്രവർത്തകർ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തി. നേതാക്കളായ അഡ്വ. എൻ.കെ. വർഗീസ്, പി.കെ. ജയലക്ഷ്മി, എ.എം. നിശാന്ത്, എ. സുനിൽകുമാർ, ഷിബു കെ. ജോർജ്, പി.വി.എസ്. മുസ, പി.വി. ജോർജ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.