മാനന്തവാടി: റോഡരികിൽ അപകട ഭീഷണിയായിരുന്ന വൻമരം കടപുഴകി വീണു. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനു സമീപം കാട്ടിക്കുളം-കുട്ട റോഡിലാണ് സംഭവം.
മരം ചെറുതായി ചാഞ്ഞ് തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എൻ.എൻ. ഉണ്ണി മാനന്തവാടി അഗ്നിരക്ഷസേനയെ അറിയിച്ചു. തക്കസമയത്ത് സേനാംഗങ്ങൾ സ്ഥലത്തെത്തി. എന്നാൽ മുറിക്കുന്നതിന് മുൻപുതന്നെ അടിഭാഗം പൊള്ളയായിരുന്ന മരം റോഡിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.
അപകട സാധ്യത മുൻനിർത്തി വനപാലകരുടേയും നാട്ടുകാരുടേയും നേതൃത്വത്തിൽ ഗതാഗതം നിർത്തിവെപ്പിച്ചിരുന്നു. കെ.എസ്.ഇ.ബിയിൽ വിവരമറിയിച്ച് വൈദ്യുതി വിേച്ഛദിച്ചു.
തുടർന്ന് അസി. സ്റ്റേഷൻ ഓഫിസർ എം. രാജന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ പോകുന്ന റൂട്ടിൽ നാട്ടുകാരും വനപാലകരും പുലർത്തിയ ജാഗ്രത ഏറെ മാതൃകാപരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.