മേപ്പാടി: ഫീസ് അടച്ച് നാലു മാസമായിട്ടും മേപ്പാടിയിലെ ഓട്ടോറിക്ഷകൾക്ക് പുതുക്കിയ പെർമിറ്റ് രേഖകൾ നൽകിയില്ലെന്ന് ആക്ഷേപം. മേയ് മാസത്തിൽ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായാണ് കാലാവധി കഴിഞ്ഞ ഓട്ടോ പെർമിറ്റുകൾ പുതുക്കി നൽകാൻ തീരുമാനിച്ചത്.
അതുപ്രകാരം ക്യാമ്പ് സംഘടിപ്പിച്ച് പരിശോധനകൾ പൂർത്തിയാക്കി. 160 രൂപ ഫീസും അടച്ച് നാലുമാസമായിട്ടും ഒരു രേഖയും പഞ്ചായത്ത് അധികൃതർ നൽകിയില്ലെന്നാണ് ഓട്ടോ ഡ്രൈവർമാരുടെ പരാതി. പെർമിറ്റില്ലാത്ത നിരവധി വാഹനങ്ങൾ ടൗണിൽ സർവിസ് നടത്തുന്നുണ്ട്. അതു തടയാനും ഇതുമൂലം കഴിയുന്നില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു. ലാമിനേറ്റ് ചെയ്ത പെർമിറ്റും സ്റ്റിക്കറും നൽകുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്.
അതിനുള്ള ഫീസായിട്ടാണ് ഓട്ടോ ഒന്നിന് 160 രൂപ ഈടാക്കിയത്. ട്രാഫിക് അഡ്വൈസറി കമ്മിറ്റിയാണ് തീരുമാനങ്ങളൊക്കെ എടുത്തത്. രേഖകൾ നൽകാത്തതിൽ ഓട്ടോ ഡ്രൈവർമാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. എന്നാൽ, ചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടതാണ് രേഖകൾ നൽകാൻ വൈകിയതെന്നും പെർമിറ്റും സ്റ്റിക്കറും തയാറായിക്കഴിഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ വിതരണം നടത്തുമെന്നുമാണ് പഞ്ചായത്ത് അധികൃതർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.