റോ​ഡി​ൽ വ​ര​ക​ൾ മാ​ർ​ക്ക് ചെ​യ്യാ​ത്തി​ട​ത്ത് മേ​പ്പാ​ടി​യി​ൽ

എ.​ഐ കാമ​റ സ്ഥാ​പി​ച്ചി​രി​ക്കു​ന്നു

കാമറയല്ല; കണ്ണു തുറക്കേണ്ടത് അധികാരികൾ

മേ​പ്പാ​ടി : ടൗ​ണി​ൽ കാമ​റ​യ​ല്ല, ക​ണ്ണ് തു​റ​ക്കേ​ണ്ട​ത് അ​ധി​കാ​രി​ക​ളാ​ണെ​ന്ന് ജ​ന​ങ്ങ​ൾ. ടൗ​ണി​ൽ പ​കു​തി ഭാ​ഗ​ത്ത് ടാ​റി​ങ് പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തി​നാ​ൽ നി​യ​ന്ത്ര​ണ രേ​ഖ​ക​ൾ മാ​ർ​ക്ക് ചെ​യ്തി​ട്ടി​ല്ല. പാ​ർ​ക്കി​ങ്, നോ ​പാ​ർ​ക്കി​ങ് എ​ന്നി​വ നി​ശ്ച​യി​ക്കു​ന്ന ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​വും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.

റോ​ഡ് നി​യ​മ​ങ്ങ​ൾ നി​ർ​ണ​യി​ക്കാ​തെ നി​യ​മ ലം​ഘ​നം എ​ങ്ങ​നെ ക​ണ്ടെ​ത്തു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്. ഗ​വ.​എ​ൽ.​പി സ്കൂ​ളി​ന് എ​തി​ർ വ​ശ​ത്താ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ​സ് (എ.​ഐ) കാമ​റ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഈ ​ഭാ​ഗ​ത്ത് കാ​പ്പം കൊ​ല്ലി മു​ത​ൽ കെ.​ബി ജ​ങ്ഷ​ൻ വ​രെ റോ​ഡ് ഒ​രു ലെ​യ​ർ കൂ​ടി ടാ​റി​ങ് ന​ട​ത്താ​നു​ണ്ട്.

ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി അ​ത് ന​ട​ത്തി​യി​ട്ടി​ല്ല. അ​തി​നാ​ൽ റോ​ഡി​ൽ വ​ര​ക​ൾ മാ​ർ​ക്ക് ചെ​യ്തി​ട്ടി​ല്ല. ഇ​വി​ടെ എ​ങ്ങ​നെ ട്രാ​ഫി​ക് നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി പി​ഴ നി​ശ്ച​യി​ക്കാ​നാ​കും എ​ന്നാ​ണ് ഉ​യ​രു​ന്ന ചോ​ദ്യം. ലൈ​ൻ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​നം ഉ​ൾ​പ്പെ​ടെ എ​ങ്ങ​നെ ക​ണ്ടെ​ത്തു​മെ​ന്ന ചോ​ദ്യ​വു​മു​ണ്ട്.

ലൈ​ൻ മാ​ർ​ക്ക് ചെ​യ്യാ​ത്ത​തി​നാ​ൽ ഇ​വി​ട​ങ്ങ​ളി​ൽ അ​പ​ക​ട സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. ഊ​ട്ടി റോ​ഡി​ൽ കെ.​ബി. ജ​ങ്ഷ​ൻ മു​ത​ൽ വ​ടു​വ​ഞ്ചാ​ൽ ഭാ​ഗ​ത്തേ​ക്ക് മാ​ത്ര​മാ​ണ് റോ​ഡി​ൽ വ​ര​ക​ൾ മാ​ർ​ക്ക് ചെ​യ്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ഇ​തു വ​രെ ന​ട​പ്പാ​ക്കാ​ത്ത​തി​നാ​ൽ പാ​ർ​ക്കി​ങ്, നോ ​പാ​ർ​ക്കി​ങ് ഏ​രി​യ​ക​ൾ നി​ശ്ച​യി​ച്ചി​ട്ടി​ല്ല.

ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഈ ​ഭാ​ഗ​ത്ത് എ.​ഐ കാമ​റ​യു​മി​ല്ല. പി​ന്നെ എ​ങ്ങ​നെ നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി പി​ഴ ഈ​ടാ​ക്കും. വേ​ഗ​താ പ​രി​ധി നി​ശ്ച​യി​ക്കാ​ത്ത​തി​നാ​ൽ അ​മി​ത വേ​ഗ​ത​ക്കും പി​ഴ ഈ​ടാ​ക്കാ​നാ​വി​ല്ല. വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി പൊ​ലീ​സി​ന് തോ​ന്നു​ന്ന പോ​ലെ പി​ഴ ഈ​ടാ​ക്കാ​മെ​ന്ന​ല്ലാ​തെ എ.​ഐ കാമ​റ​ക​ൾ​ക്ക് ഇ​വി​ടെ പ്ര​ത്യേ​കി​ച്ച് റോ​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Failure to implement traffic control system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.