മേപ്പാടി: മൂപ്പൈനാട് പഞ്ചായത്ത് 15ാം വാർഡിൽ മാൻകുന്ന് പ്രദേശത്ത് രാത്രി പുലി വളർത്തുനായ്ക്കളെ പിടിക്കാൻ ശ്രമിച്ചു. മാൻകുന്ന് ചേരുംകാട്ടിൽ ശിവന്റെ വീട്ടിലാണ് ബുധനാഴ്ച പുലർച്ച 2.30 ഓടെ പുലി എത്തിയത്. പുലി കൂടുകളിൽ വളർത്തുന്ന നായ്ക്കളെ ആക്രമിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വീടിന്റെ ചായ്പിൽവെച്ചിരുന്ന ഇരുമ്പുകൂട്ടിനുള്ളിലെ ചെറിയ നായ്ക്കുട്ടിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും കൂടുതുറക്കാത്തതിനാൽ രക്ഷപ്പെട്ടു.
കൂട് കുറച്ചുദൂരം വലിച്ചുകൊണ്ടു പോവുകയും ചെയ്തു. മറ്റ് രണ്ട് നായ്ക്കളുടെ കൂടുതുറക്കാനും പുലി ശ്രമിച്ചു. പുലിയുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. സമീപത്തെ വീടുകളുടെ മുറ്റത്തും പുലിയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. ഇതോടെ മാൻകുന്ന് പ്രദേശത്തുള്ള ജനങ്ങൾ ഭീതിയിലായി. ധാരാളം കുടുംബങ്ങൾ താമസിക്കുന്ന ജനവാസ കേന്ദ്രമാണിവിടം. വനം വകുപ്പധികൃതർ സ്ഥലം സന്ദർശിക്കുകയും കാൽപ്പാടുകൾ നോക്കി പുലിയെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.