Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMeppadichevron_rightവീ​ടി​ന്റെ ചാ​യ്പ്പി​ൽ...

വീ​ടി​ന്റെ ചാ​യ്പ്പി​ൽ പു​ലി

text_fields
bookmark_border
leopard
cancel
camera_alt

മാ​ൻ​കു​ന്ന് ചേ​രും കാ​ട്ടി​ൽ ശി​വ​ന്റെ വീ​ടി​ന്റെ ചാ​യ്പ്പി​ലെ നായ്ക്കു​ട്ടി​യു​ടെ കൂ​ട് പൊ​ളി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പു​ള്ളി​പ്പു​ലി​യു​ടെ സി.​സി.​ടി.​വി ദൃ​ശ്യം

മേ​പ്പാ​ടി: മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് 15ാം വാ​ർ​ഡി​ൽ മാ​ൻ​കു​ന്ന് പ്ര​ദേ​ശ​ത്ത് രാ​ത്രി പു​ലി വ​ള​ർ​ത്തു​നാ​യ്ക്ക​ളെ പി​ടി​ക്കാ​ൻ ശ്ര​മി​ച്ചു. മാ​ൻ​കു​ന്ന് ചേ​രും​കാ​ട്ടി​ൽ ശി​വ​ന്റെ വീ​ട്ടി​ലാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 2.30 ഓ​ടെ പു​ലി എ​ത്തി​യ​ത്. പു​ലി കൂ​ടു​ക​ളി​ൽ വ​ള​ർ​ത്തു​ന്ന നാ​യ്ക്ക​ളെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. വീ​ടി​ന്റെ ചാ​യ്പി​ൽ​വെ​ച്ചി​രു​ന്ന ഇ​രു​മ്പു​കൂ​ട്ടി​നു​ള്ളി​ലെ ചെ​റി​യ നാ​യ്ക്കു​ട്ടി​യെ പി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കൂ​ടു​തു​റ​ക്കാ​ത്ത​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു.

കൂ​ട് കു​റ​ച്ചു​ദൂ​രം വ​ലി​ച്ചു​കൊ​ണ്ടു പോ​വു​ക​യും ചെ​യ്തു. മ​റ്റ് ര​ണ്ട് നാ​യ്ക്ക​ളു​ടെ കൂ​ടു​തു​റ​ക്കാ​നും പു​ലി ശ്ര​മി​ച്ചു. പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സ​മീ​പ​ത്തെ വീ​ടു​ക​ളു​ടെ മു​റ്റ​ത്തും പു​ലി​യു​ടെ കാ​ൽ​പ്പാ​ടു​ക​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​തോ​ടെ മാ​ൻ​കു​ന്ന് പ്ര​ദേ​ശ​ത്തു​ള്ള ജ​ന​ങ്ങ​ൾ ഭീ​തി​യി​ലാ​യി. ധാ​രാ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ജ​ന​വാ​സ കേ​ന്ദ്ര​മാ​ണി​വി​ടം. വ​നം വ​കു​പ്പ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും കാ​ൽ​പ്പാ​ടു​ക​ൾ നോ​ക്കി പു​ലി​യെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeopardWayanad News
News Summary - wayanad news leopard
Next Story