പടിഞ്ഞാറത്തറ: പുലർച്ചെ കട കുത്തിത്തുറന്ന് മൊബൈലുകൾ മോഷ്ടിച്ചു കടന്നു കളയാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തെക്കേമുറിയിൽ കുരുമുളക് തങ്കച്ചനാണ് (മാത്യു -50) പിടിയിലായത്. പടിഞ്ഞാറത്തറ പന്തിപ്പൊയിൽ റോഡിലെ എം സോൺ മൊബൈൽ ഷോപ്പിലാണ് സംഭവം.
കഴിഞ്ഞ ദിവസം പുലർച്ചെ പള്ളിയിൽ പോയവരാണ് ഷോപ്പ് തുറന്നു കിടക്കുന്നത് കണ്ടത്. ഉടമകളായ ഹാരിസ്, ജലീൽ എന്നിവരെ വിളിച്ചെങ്കിലും താൻ ഷോപ്പ് തുറന്നിട്ടില്ലെന്ന് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൊട്ടടുത്ത കടക്ക് മുമ്പിൽ സംശയാസ്പദമായ രീതിയിൽ തങ്കച്ചനെ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബാഗിൽ മൊബൈലുകൾ കണ്ടത്. പിന്നാലെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. 72000 രൂപ വിലവരുന്ന 10 മൊബൈലുകളും 2200 രൂപ വിലവരുന്ന മൂന്നു വാച്ചുകളും 5000 രൂപയും ഇയാളിൽനിന്ന് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.