മാനന്തവാടി: പ്രളയത്തില്‍ ഉരുള്‍പൊട്ടലുണ്ടായ തൊണ്ടര്‍നാട് ക്വാറി പ്രദേശത്ത് വീണ്ടും നിര്‍മാണങ്ങള്‍ തുടങ്ങിയതായി ആരോപണം. മുമ്പ് ഗ്രാമപഞ്ചായത്ത് അനുമതി നിഷേധിച്ച ടാര്‍ മിക്സിങ് പ്ലാന്റ് വീണ്ടും സ്ഥാപിക്കാനും ക്രഷര്‍ മാറ്റി സ്ഥാപിക്കാനുമാണ് സ്ഥലമുടമ ശ്രമം ആരംഭിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 2019ല്‍ പ്രളയകാലത്ത് ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ മണ്ണിനടിയിലാവുകയും വന്‍ നാശനഷ്ടമുണ്ടാവുകയും ചെയ്ത തൊണ്ടര്‍നാട് സെന്റ്മേരീസ് ക്രഷറിന് സമീപത്താണ് വീണ്ടും നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്.
അപകടത്തിന് ശേഷം ക്രഷര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവൃത്തികളും ദുരന്തനിവാരണ അതോറിറ്റിയും ഗ്രാമപഞ്ചായത്തും നിര്‍ത്തിവെപ്പിച്ചിരുന്നു. പിന്നീട് സ്ഥലമുടമ അനുമതിക്കായി പലയിടങ്ങളിലും ശ്രമങ്ങള്‍ നടത്തിയെങ്കിലും ലഭിച്ചില്ല. പ്രദേശത്തെ മുഴുവന്‍ സ്ഥലങ്ങളും വിലക്കെടുത്താണ് വീണ്ടും കരിങ്കല്‍ക്വാറി തുടങ്ങാന്‍ ശ്രമം നടത്തിയത്. എന്നാല്‍, അതീവ പാരിസ്ഥിതിക പ്രദേശമായതിനാല്‍ ഖനനത്തിനും ക്രഷറിനും അനുമതി ലഭിച്ചില്ല. ഇതിനിടെയാണ് യന്ത്ര സാമഗ്രികള്‍ സ്ഥാപിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഗ്രാമപഞ്ചായത്തിന്റെ ഒരു അനുമതിയും വാങ്ങാതെയാണ് സ്ഥലത്ത് നിര്‍മാണം നടത്തുന്നതെന്നാണ് പരാതി. വന്‍ ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ നിര്‍മാണം തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യ ആവശ്യപ്പെട്ടുകൊണ്ട് പൊതു പ്രവര്‍ത്തകനായി ഹിഷാം കോറോം ജില്ല ദുരന്ത നിവാരണ അതോറിറ്റിക്കുള്പ്പെടെ കത്തയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.