ഗൂഡല്ലൂർ: കോവിഡ് രണ്ടാം രോഗവ്യാപനത്തെത്തുടർന്ന് വീണ്ടും അടച്ചിട്ട മുതുമല കടുവ സങ്കേതത്തിൽ വെള്ളിയാഴ്ച മുതൽ വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. വെള്ളിയാഴ്ച വാഹന സഫാരി മാത്രമാണ് അനുവദിക്കുന്നത്.
രാവിലെ 6.30 മുതൽ 10 വരെയും ഉച്ചക്ക് രണ്ടു മുതൽ അഞ്ചു വരെയും സവാരി ഉണ്ടായിരിക്കും. 50 ശതമാനം പേർക്ക് വാഹനത്തിൽ അനുമതി ഉണ്ടാവുക. ക്യാമ്പ് സന്ദർശനം രാവിലെ എട്ടു മുതൽ ഒമ്പതു വരെയും വൈകീട്ട് 5.30 മുതൽ ആറു വരെയും അനുവദിക്കും. ട്രിപ്പ്ൾ ലെയർ മാസ്ക് അല്ലെങ്കിൽ എൻ 95 മാസ്ക്, മതിയായ തിരിച്ചറിയൽ രേഖ, ആരോഗ്യം സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട്, സാമൂഹിക അകലം പാലിക്കുക, ഊഷ്മാവ് പരിശോധന എന്നിവ ഉണ്ടായിരിക്കും.
റെസ്റ്റ് ഹൗസ് മുറിയിൽ രണ്ടുപേർ മാത്രം. ഡോർമിറ്ററിയിൽ 30 ശതമാനം പേർക്ക് പ്രവേശനം അനുവദിക്കൂ. ആനസവാരി,താമസസൗകര്യങ്ങളും ആറാം തീയതി മുതൽ തുടങ്ങും.പ്രായമായവരും ഗർഭിണികളും കുട്ടികളും വീട്ടിൽതന്നെ ഇരിക്കുകയാണ് നല്ലത് എന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.