വെ​റ്റ​റി​ന​റി സ​ര്‍വ​ക​ലാ​ശാ​ല​ക്ക് ദേ​ശീ​യ അ​വാ​ർ​ഡ്


ക​ൽ​പ​റ്റ: ഇ​ന്ത്യ​ന്‍ കാ​ര്‍ഷി​ക കൗ​ണ്‍സി​ലി​െൻറ 2020 വ​ര്‍ഷ​ത്തെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ല്‍ കൂ​ടു​ത​ല്‍ പോ​സ്​​റ്റ് ഗ്രാ​ജ്വേ​റ്റ് സ്‌​കോ​ള​ര്‍ഷി​പ്പു​ക​ള്‍ നേ​ടിയ കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് ആ​നി​മ​ല്‍ സ​യ​ന്‍സ​സ് സ​ര്‍വ​ക​ലാ​ശാ​ല​ക്ക് (കെ.​വി.​എ.​എ​സ്.​യു) ദേ​ശീ​യ അ​വാ​ർ​ഡ്.

ഇ​ന്ത്യ​ന്‍ കാ​ര്‍ഷി​ക കൗ​ണ്‍സി​ലിെൻറ ആ​ഭി​മു​ഖ്യ​ത്തി​ല്‍ രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ വി​വി​ധ കാ​ര്‍ഷി​ക അ​നു​ബ​ന്ധ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി സ്‌​കോ​ള​ര്‍ഷി​പ്പി​ന് അ​ര്‍ഹ​രാ​കു​ന്ന വി​ദ്യാ​ര്‍ഥി​ക​ളു​ടെ എ​ണ്ണ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​തൃ സ​ര്‍വ​ക​ലാ​ശാ​ല​ക​ള്‍ക്ക് ന​ല്‍കു​ന്ന പു​ര​സ്‌​കാ​ര വി​ഭാ​ഗ​ത്തി​ല്‍ വെ​റ്റ​റി​ന​റി ഫി​ഷ​റീ​സ് വി​ഭാ​ഗ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് സ്‌​കോ​ള​ര്‍ഷി​പ്പ് ല​ഭി​ച്ച ര​ണ്ടാ​മ​ത്തെ സ​ര്‍വ​ക​ലാ​ശാ​ല എ​ന്ന നി​ല​യി​ലാ​ണ് അ​വാ​ര്‍ഡ് ല​ഭി​ച്ച​ത്. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ സ്‌​കോ​ള​ര്‍ഷി​പ്പു​ക​ള്‍ നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ ത​മി​ഴ്നാ​ട്ടി​ലെ ഫി​ഷ​റീ​സ് യൂ​നി​വേ​ഴ്സി​റ്റി​ക്കാ​ണ് ഒ​ന്നാം സ്ഥാ​നം. രാ​ജ്യ​ത്തെ എ​ല്ലാ കാ​ര്‍ഷി​ക, വെ​റ്റ​റി​ന​റി, ഫി​ഷ​റീ​സ് സ​ര്‍വ​ക​ലാ​ശാ​ല​ക​ളി​ലെ​യും വൈ​സ് ചാ​ന്‍സ​ല​ര്‍മാ​ര്‍ ഉ​ള്‍പ്പെ​ട്ട യോ​ഗ​ത്തി​ലാ​ണ് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ച​ത്.

ന്യൂ​ഡ​ല്‍ഹി​യി​ലെ ഐ.​സി.​എ.​ആ​ര്‍ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ കാ​ര്‍ഷി​ക ഗ​വേ​ഷ​ണ കൗ​ണ്‍സി​ല്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​ത്രി​ലോ​ച​ന്‍ മൊ​ഹാ​പാ​ത്ര​യി​ല്‍നി​ന്ന് കേ​ര​ള വെ​റ്റ​റി​ന​റി ആ​നി​മ​ല്‍ സ​യ​ന്‍സ​സ് സ​ര്‍വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ന്‍സ​ല​ര്‍ ഡോ. ​എം.​ആ​ര്‍. ശ​ശീ​ന്ദ്ര​നാ​ഥ് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.


Tags:    
News Summary - National Award for Veterinary University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.