സുൽത്താൻ ബത്തേരി: കാലത്തിനൊപ്പമല്ല, ഒരുപടി മുേമ്പ സഞ്ചരിക്കുകയാണ് സുൽത്താൻ ബത്തേരിക്കടുത്ത താളൂരിലെ നീലഗിരി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനം. 30 ഏക്കർ കാമ്പസ് ഇന്ന് ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞു. ഹയർ എജുക്കേഷൻ റിവ്യൂ മാഗസിൻ രാജ്യത്തെ മികച്ച 10 ഇന്നൊവേറ്റിവ് കാമ്പസുകളിൽ ഒന്നായി തിരഞ്ഞെടുത്ത നീലഗിരി കോളജിൽ ഈ വർഷം മൂന്നു ദൗത്യങ്ങൾക്കാണ് തുടക്കംകുറിച്ചത്.
വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഡിജിറ്റൽ ഇന്ത്യ- ഡിജിറ്റൽ കാമ്പസ്, സ്കിൽ ഇന്ത്യ- സ്കിൽ കാമ്പസ്, ഫിറ്റ് ഇന്ത്യ- ഫിറ്റ് കാമ്പസ് എന്നീ മൂന്നു മിഷനുകൾക്കാണ് തുടക്കംകുറിച്ചതെന്ന് ഇൻർനാഷനൽ ട്രെയ്നറും എജുക്കേഷനൽ ആക്ടിവിസ്റ്റുമായ കോളജ് എം.ഡി റാഷിദ് ഗസ്സാലി പറഞ്ഞു. 10 കോടി രൂപയാണ് മൂന്നു മിഷനുകൾക്കുമായി ചെലവ് പ്രതീക്ഷിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ്വത്കൃത കാമ്പസ് ഉൾെപ്പടെ ഒരുക്കിയാണ് മലബാറിലെയും തമിഴ്നാട്ടിലെയും വിദ്യാർഥികൾക്ക് ഗുണകരമാവുന്ന ഡിജിറ്റൽ ഇന്ത്യ -ഡിജിറ്റൽ കാമ്പസ് മിഷൻ നടപ്പാക്കുന്നത്. ദുബൈ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മന്ത്രാലയത്തിന് കീഴിലെ ഇന്നൊവേഷൻ ഫ്ലോറുമായി സഹകരിച്ചാണ് ഇന്ത്യയിലാദ്യമായി നീലഗിരി കോളജ് എ.ഐ (ആർട്ടിഫിഷ്യൽ ഇൻറലിജൻസ്) കാമ്പസ് ആയി മാറുന്നത്. ജനുവരി ആദ്യവാരം ഔപചാരിക ഉദ്ഘാടനം നടക്കും.
ഇൻറർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി), റോബോട്ടിക്സ് ടെക്നോളജി തുടങ്ങിയവ ഇതിെൻറ ഭാഗമാണ്. 30 ഏക്കർ കാമ്പസിൽ വിവിധ ഇടങ്ങളിലായി ഹെഡൻറുകൾ സ്ഥാപിച്ച്് പൂർണമായും സൗജന്യ ഹൈ സ്പീഡ് വൈഫൈ ലഭ്യമാക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചു. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പട്ടിക ജാതി -പട്ടിക വർഗ വിഭാഗത്തിലോ മറ്റു പിന്നാക്ക വിഭാഗങ്ങളിലോ ഉൾപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് അനുബന്ധ ഉപകരണങ്ങൾ സൗജന്യമായി ലഭ്യമാക്കും. വിദ്യാർഥി പ്രതിനിധികളും അധ്യാപകരും ഐ.ടി പ്രഫഷനലുകളും ഉൾപ്പെട്ട ദൗത്യസംഘം, നിലവിൽ പഠനം നടത്തുന്നതും പുതുതായി അഡ്മിഷനെടുത്തതുമായ വിദ്യാർഥികൾക്കിടയിൽ സർവേ നടത്തിയിരുന്നു. ഇതിൽ അനുബന്ധ സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയ 15 ശതമാനം വിദ്യാർഥികൾക്കാണ് സൗകര്യങ്ങൾ ലഭ്യമാക്കുന്നത്.
രാജ്യത്ത് ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞവർ തൊഴിൽ രഹിതരായി മാറുന്നതിന് കാരണം തൊഴിൽ വൈദഗ്ധ്യമില്ലായ്മയാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ കോളജിൽ പരീക്ഷിച്ച് വിജയം കണ്ട സ്കിൽ ബാങ്ക് പദ്ധതി വിപുലപ്പെടുത്തുകയാണ് സ്കിൽ ഇന്ത്യ- സ്കിൽ കാമ്പസ് മിഷനിലൂടെ.
ഈ അധ്യയന വർഷം മുതൽ ബിരുദത്തിനൊപ്പം അധിക കോഴ്സ് എന്ന നിലയിൽ വിദേശ രാജ്യങ്ങളിലും അന്താരാഷ്ട്ര കമ്പനികളിലും തൊഴിൽ നേടാൻ കഴിയുന്ന ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, ഫുൾസ്റ്റാക്ക് െഡവലപർ, ബിസിനസ് അക്കൗണ്ടിങ്, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ കോഴ്്സുകളും ടാറ്റാ കൺസൾട്ടൻസിയിൽ വെർച്വൽ ഇേൻറൺഷിപ്പും ലഭ്യമാക്കും. നേരത്തേ, സ്കിൽ ബാങ്ക് പദ്ധതിയിലൂടെ പരിശീലനം ലഭിച്ചവർക്ക് വിദേശ കമ്പനികളിലുൾെപ്പടെ തൊഴിൽ നേടാൻ കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ എല്ലാ മാധ്യമങ്ങളും നല്ല പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച നീലഗിരി കോളജിെൻറ കോവിഡാനന്തര സുസ്ഥിര ഗ്രാമം പദ്ധതി ഫിറ്റ് ഇന്ത്യ ഫിറ്റ് കാമ്പസ് മിഷെൻറ ഭാഗമാണ്. താളൂർ പ്രദേശത്തെ 35 കുടുംബങ്ങളെ പങ്കാളികളാക്കിയാണ് 25 ഏക്കറിൽ ജൈവകൃഷി ആരംഭിച്ചത്.
കോവിഡ് കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടിയപ്പോഴും പ്രിൻസിപ്പൽ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെ പാടത്തിറങ്ങിയാണ് കോവിഡാനന്തര സുസ്ഥിര ഗ്രാമമൊരുക്കുന്നത്. കഴിഞ്ഞ 15 വർഷമായി തരിശായ 15 ഏക്കർ വയലിൽ നെൽകൃഷി, നഴ്സറി, ഗാർഡൻ തുടങ്ങിയവ ഇതിെൻറ ഭാഗമാണ്.
ഓരോ സെമസ്റ്ററിലും 10 മണിക്കൂർ കൃഷിയിടത്തിൽ ചെലവഴിക്കുന്നതിനുള്ള േപ്രാത്സാഹനം പുതുതലമുറക്ക് കാർഷിക സംസ്കൃതിയുടെയും പരിസ്ഥിതി സംരക്ഷണത്തിെൻറയും പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന് ഉതകുന്നതാണ്. ഹെൽത്ത് ക്ലബ്, ഇൻഡോർ സ്റ്റേഡിയം, റിക്രിയേഷൻ സെൻറർ, സ്പോർട്സ് ഹബ് എന്നിവയും ഫിറ്റ് കാമ്പസ് മിഷെൻറ ഭാഗമാണ്.
2012ൽ ഭാരതിയാർ യൂനിവേഴ്്സിറ്റിക്ക് കീഴിൽ സ്ഥാപിതമായ കോളജിൽ ബി.കോം, ബി.ബി.എ, ബി.എസ്സി ഫിസിക്സ്, ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്സി സൈക്കോളജി, ബി.സി.എ, ബി.എ ഇംഗ്ലീഷ് ബിരുദ കോഴ്സുകളും എം.കോം, എം.എ ഇംഗ്ലീഷ്, എം.എസ്സി കമ്പ്യൂട്ടർ സയൻസ് കോഴ്സുകളുമാണുള്ളത്. ഹയർസെക്കൻഡറി പരീക്ഷയിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ ആദ്യം അഡ്മിഷൻ നേടുന്ന 50 വിദ്യാർഥികൾക്ക് കോളജിൽ തുടർപഠനത്തിന് എ.പി.ജെ അബ്്ദുൽ കലാം മെറിറ്റ് സ്കോളർഷിപ് ലഭിക്കും. പുതുതായി അഡ്മിഷൻ നേടുന്നവർക്കായി 50 ലക്ഷം രൂപയുടെ സ്കോളർഷിപ്പാണ് നടപ്പാക്കുന്നത്.
സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യത്തോടൊപ്പം പനമരം, കൽപറ്റ, മേപ്പാടി, സുൽത്താൻ ബത്തേരി തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്ന് കോളജ് ബസ് സൗകര്യമുണ്ട്. സെപ്റ്റംബർ ഒമ്പതിന് ഒന്നാം വർഷ വിദ്യാർഥികളുടെ ഓൺലൈൻ ക്ലാസുകൾ ഔദ്യോഗികമായി ആരംഭിക്കും. അഡ്മിഷൻ വിവരങ്ങൾക്ക് ഫോൺ: +91 9207 769 999,+91 9488 186 999.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.