ത​മി​ഴ്നാ​ട് -കേ​ര​ള അ​തി​ർ​ത്തി ചെക്​്പോ​സ്​​റ്റി​ൽ ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ക​തി​ര​വ​െൻറ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

നിപ: ത​മി​ഴ്​​നാ​ട് അതിർത്തികളിൽ പരിശോധന കർശനമാക്കി

ഗൂ​ഡ​ല്ലൂ​ർ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ നി​പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ത​മി​ഴ്​​നാ​ട് അ​തി​ർ​ത്തി​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​െൻറ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. കേ​ര​ള -ത​മി​ഴ്​​നാ​ട് അ​തി​ർ​ത്തി​ക​ളാ​യ താ​ളൂ​ർ, ചോ​ലാ​ടി പാ​ട്ട​വ​യ​ൽ, നാ​ടു​കാ​ണി എ​ന്നീ ചെ​ക്ക്പോ​സ്​​റ്റു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. നീ​ല​ഗി​രി ജി​ല്ല ക​ല​ക്​​ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് അ​തി​ർ​ത്തി​ക​ളി​ൽ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​ത്. രോ​ഗം വ​രു​ന്ന​ത് സം​ബ​ന്ധി​ച്ചും വ​ന്നാ​ൽ സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങി​യ നോ​ട്ടീ​സു​ക​ളും വി​ത​ര​ണം ചെ​യ്തു. താ​ളൂ​ർ ചെ​ക്ക്​​പോ​സ്​​റ്റി​ൽ ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ക​തി​ര​വ​െൻറ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.



Tags:    
News Summary - Nipha virus: checks have been tightened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.