വെള്ളമുണ്ട: കോവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിനായി കാർഷിക പദ്ധതി പുരോഗമിക്കുമ്പോഴും ബാണാസുര സാഗർ ജലസേചന പദ്ധതിക്ക് അനക്കമില്ല. രണ്ടു പതിറ്റാണ്ട് പിന്നിട്ട ബാണാസുര ജലസേചന പദ്ധതിയാണ് അനക്കമില്ലാതെ കിടക്കുന്നത്. പദ്ധതി അനന്തമായി നീളുമ്പോൾ വരണ്ടുണങ്ങി ജില്ലയിലെ കൃഷിയിടങ്ങൾ മാറുകയാണ്. പ്രവൃത്തി തുടങ്ങി നാല പതിറ്റാണ്ട് പിന്നിട്ടിട്ടും ഒരു തുള്ളിപോലും വെള്ളം ജലസേചനത്തിനായി ലഭിച്ചിട്ടില്ല. വെള്ളമുണ്ട, പടിഞ്ഞാറത്തറ, കോട്ടത്തറ, തരിയോട് പഞ്ചായത്തുകളിലെ 29,500 ഹെക്ടർ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാൻ ലക്ഷ്യം െവച്ച് തുടങ്ങിയ പദ്ധതിക്കായി 35 കോടിയിലധികം രൂപ ചെലവഴിച്ചു.
40 കോടി എസ്റ്റിമേറ്റിൽ ആരംഭിച്ച പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ നാലിലൊന്നുപോലും ഇനിയും ഏറ്റെടുത്തിട്ടില്ല. നിലവിലെ സാഹചര്യത്തിൽ അടുത്ത രണ്ട് പതിറ്റാണ്ട് കഴിഞ്ഞാലും വെള്ളം ലഭിക്കാനുള്ള സാധ്യതയുമില്ല. പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനായി ഉണ്ടാക്കിയ വെള്ളമുണ്ടയിലെ സ്പെഷൽ തഹസിൽദാറുടെ (എൽ.എ) ഓഫിസാണ് പാതിവഴിയിൽ അടച്ചുപൂട്ടിയത്. 2010ൽ പ്രവർത്തനം തുടങ്ങിയ ഈ ഓഫിസ് കഴിഞ്ഞ ഫെബ്രുവരി 20 മുതൽ പ്രവർത്തനം നിർത്തുകയായിരുന്നു. ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്കും ജലസേചന പദ്ധതികൾക്കും ഭൂമി ഏറ്റെടുക്കുന്ന ഏക ഓഫിസാണിത്.
തഹസിൽദാർ അടക്കം 26 ജീവനക്കാരുണ്ടായിരുന്ന ഓഫിസിെൻറ പ്രവർത്തനം തൽക്കാലികമായി ബത്തേരിയിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും നടപടികൾ തുടങ്ങിയിട്ടില്ല. ഇതോടെ, അവസാന ഘട്ടത്തിലെത്തിയ ബാണാസുര ജലസേചന പദ്ധതിയുടെ സ്ഥലമേറ്റെടുപ്പും അനിശ്ചിതത്വത്തിലായി. പടിഞ്ഞാറത്തറയിൽ അഞ്ച് ഏക്കറിൽ ചുവടെ ഭൂമി കൂടിയാണ് ഇനി ഏറ്റെടുക്കാനുള്ളത്.
1975ലാണ് കരമാൻ തോടിന് അണകെട്ടി വൈദ്യുതി ഉൽപാദിപ്പിക്കാൻ തീരുമാനിക്കുന്നത്. ഇതോടൊപ്പം നാലു പഞ്ചായത്തുകളിലെ കൃഷിയിടത്തിലേക്ക് വെള്ളം എത്തിക്കുന്ന പദ്ധതിക്കും തുടക്കമിട്ടു. പനമരത്ത് 270 ഹെക്ടർ, കോട്ടത്തറയിൽ 210 ഹെക്ടർ, വെള്ളമുണ്ടയിൽ 900 ഹെക്ടർ, പടിഞ്ഞാറത്തറയിൽ 1470 ഹെക്ടർ എന്നിങ്ങനെയായിരുന്നു കൃഷിയിടത്തിൽ വെള്ളം എത്തിക്കാൻ ലക്ഷ്യമിട്ടത്. ഇതിനുവേണ്ടി 108.353 ഹെക്ടർ ഭൂമിയും 40 കോടി രൂപയുമായിരുന്നു പ്രാഥമിക എസ്റ്റിമേറ്റ്.
ജലസേചന വകുപ്പ് ഏറ്റെടുത്ത് നടത്തുന്ന പദ്ധതിക്കായി 2730 മീറ്റർ മുഖ്യ കനാലും 14420 മീറ്റർ ശാഖാ കനാലും 64,000 മീറ്റർ നീളത്തിൽ 14 വിതരണകനാലും വേണം. 22 വർഷംകൊണ്ട് മുഖ്യ കനാൽ നിർമാണം 86 ശതമാനം പൂർത്തിയായപ്പോൾ അഞ്ചുശതമാസം മാത്രം ശാഖാ കനാലും ഒരു ശതമാനം മാത്രം വിതരണ കനാലുകളുമാണ് പൂർത്തിയായത്. ഇനിയും 200 കോടിയിലധികം രൂപയുണ്ടെങ്കിൽ മാത്രമേ പദ്ധതി പൂർത്തിയാവുകയുള്ളൂ എന്നാണ് ഒടുവിലത്തെ കണക്ക്.
വേനൽക്കാലത്ത് പദ്ധതി പ്രദേശത്തെ കൃഷിയിടങ്ങൾ വെള്ളം കിട്ടാതെ വരണ്ടുണങ്ങുമ്പോൾ ഡാമിെൻറ റിസർവോയറിൽ ജില്ലക്ക് അവകാശപ്പെട്ട വെള്ളം ഉപകാരമില്ലാതെ കിടക്കുന്നു. നാട്ടുകാരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും പരാതി പരിഗണിച്ച് കലക്ടർ ഇടപെട്ട് നിശ്ചിത അളവിൽ വെള്ളം തുറന്നുവിടാൻ ഉത്തരവിട്ടിട്ടുണ്ടെങ്കിലും അതൊന്നും കർഷകന് ഉപകാരപ്പെടുന്നില്ല.
കുറഞ്ഞ അളവിൽ പുഴയിലേക്ക് തുറന്നുവിടുന്ന വെള്ളം മുള്ളങ്കണ്ടി പ്രദേശത്തെ കുടിവെള്ള പദ്ധതിക്ക് മാത്രമാണ് ഗുണം ചെയ്യുന്നത്. ഇനിയും 200 കോടിയിലധികം രൂപയുണ്ടെങ്കിൽ മാത്രമേ പദ്ധതി പൂർത്തിയാവുകയുള്ളൂ എന്നാണ് ഒടുവിലത്തെ കണക്ക്. വേനൽക്കാലത്ത് പദ്ധതി പ്രദേശത്തെ കൃഷിയിടങ്ങൾ വെള്ളം കിട്ടാതെ വരണ്ടുണങ്ങുമ്പോൾ ഡാമിെൻറ റിസർവോയറിൽ ജില്ലക്ക് അവകാശപ്പെട്ട വെള്ളം ഉപകാരമില്ലാതെ കിടക്കുകയുമാണ്. വടക്കേ വയനാടിെൻറ കാർഷിക മേഖല പച്ചപിടിക്കണമെങ്കിൽ അധികൃതരുടെ അനാസ്ഥ അവസാനിപ്പിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.