അടിസ്ഥാന സൗകര്യങ്ങളില്ല; വൃദ്ധസദനം അടപ്പിച്ചു

കൽപറ്റ: സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച വൃദ്ധസദനം അടപ്പിച്ചതായി വയനാട് ജില്ല സാമൂഹിക നീതി ഓഫിസര്‍ അറിയിച്ചു. അഭയ ചാരിറ്റബിള്‍ സൊസൈറ്റിയ്ക്ക് കീഴിലുള്ള പനമരം അഞ്ചാം മൈലിലെ തണല്‍ വൃദ്ധസദനമാണ് അടപ്പിച്ചത്.

ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് നിയമപ്രകാരം നല്‍കേണ്ട സൗകര്യങ്ങള്‍ ഇല്ലാതെയും അന്തേവാസികളുടെ ആരോഗ്യത്തിനും ജീവനും ഹാനികരമായ വിധത്തിലുമാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. കെയര്‍ ടേക്കര്‍, നഴ്‌സ്, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവരുടെ സേവനവും ഇവിടെ ലഭ്യമായിരുന്നില്ല. കൃത്യമായ രജിസ്റ്ററുകളും രേഖകളും സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്നില്ല.

സ്വന്തം ഭൂമിയിലോ കെട്ടിടത്തിലോ അല്ലാതെയാണ് വൃദ്ധസദനം പ്രവര്‍ത്തിച്ചിരുന്നത്. ഈ സ്ഥാപനത്തിലുണ്ടായിരുന്ന മൂന്നു താമസക്കാരെ നടവയല്‍ ഓസാനം ഭവന്‍ എന്ന സ്ഥാപനത്തിലേക്കും നാലു​ പേരെ കാട്ടിക്കുളം കരുണാ ഭവന്‍ എന്ന സ്ഥാപനത്തിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. ഒരാളുടെ സംരക്ഷണം സ്വന്തം കുടുംബം ഏറ്റെടുത്തു.

Tags:    
News Summary - No infrastructure; The Oldage home was closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.