പുൽപള്ളി: മുൻ വർഷങ്ങളിൽ പച്ചക്കറി ഗ്രാമങ്ങൾ എന്നറിയപ്പെട്ടിരുന്ന ദാസനക്കര, നീർവാരം, പാക്കം, പ്രദേശങ്ങളിൽ ഇത്തവണ കൃഷി പേരിനുമാത്രം. ജലദൗർലഭ്യമാണ് കർഷകർക്ക് തിരിച്ചടിയായത്. പാടശേഖരത്തിൽ നെൽകൃഷിക്കല്ലാതെ വെള്ളം ഉപയോഗിക്കരുതെന്ന കടുത്ത നിബന്ധനയും കർഷകരെ പച്ചക്കറി കൃഷിയിൽനിന്ന് അകറ്റി. കൃഷിവകുപ്പിെൻറ കടുംപിടിത്തം മൂലം നിരവധി കർഷകരാണ് ദുരിതത്തിലായത്.
പുൽപള്ളി, പൂതാടി, പനമരം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിലെ വയലേലകളിൽ ആദ്യഘട്ട നെൽകൃഷി കഴിഞ്ഞാൽ പച്ചക്കറിയായിരുന്നു കൃഷിചെയ്തിരുന്നത്.
പയറും പാവലും പടവലവുമടക്കമുള്ള വിളകൾ ഇവിടെ ഉൽപാദിപ്പിച്ചിരുന്നതിനാൽ ന്യായവിലക്ക് ആളുകൾക്ക് വിഷരഹിത പച്ചക്കറി ലഭ്യമായിരുന്നു. വിഷു സീസൺ മുൻ നിർത്തിയായിരുന്നു പ്രധാന കൃഷി. ഈ സമയത്ത് പയറിനടക്കം ഉയർന്ന വിലയും ലഭിച്ചിരുന്നു. ഇത്തവണ പാക്കത്തെ ചില കർഷകർ മാത്രമാണ് കൃഷിയിറക്കിയത്. അതും സ്വന്തം ചെലവിൽ ജലസേചന സൗകര്യം ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.