ഇങ്ങനെ ഹോം വർക്ക് ഇടല്ലേ... തലകേടാവുന്നു, സങ്കടം വരുന്നു.... ഓൺലൈൻ പഠനത്തിനിടയിലെ ആറാം ക്ലാസുകാരെൻറ നൊമ്പരം കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചക്കിടയാക്കിയിരുന്നു. അമിതമായ ഹോം വർക്കിൽ മനംമടുത്ത് സങ്കടങ്ങൾ പങ്കുവെച്ച, വൈത്തിരിയിലെ അഭയ് കൃഷ്ണയുടെ വാക്കുകൾ ചില തിരിച്ചറിവുകളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു.
കോവിഡ് മഹാമാരിക്കാലത്തെ വിദ്യാഭ്യാസം കേവലം പറയലും ശ്രവിക്കലും മാത്രമായി പല ഭാഗത്തും ഒതുങ്ങുന്നതിെൻറ സൂചനകളാണിത്. വിദ്യാഭ്യാസത്തിെൻറ ആത്മാവ് തന്നെ ചോരും വിധം പഠന പ്രവർത്തനത്തിൽ ഇടപെട്ട ചില അധ്യാപകരെങ്കിലും ഓൺലൈൻ സംവിധാനത്തെയും തകിടം മറിക്കുന്നുണ്ട്. നാലു ചുമരുകൾക്കുള്ളിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ ശാരീരിക-മാനസിക- വൈകാരിക ആരോഗ്യം പരിഗണിക്കാതെയാണ് അവർ ഓൺലൈനിൽ എത്തുന്നത്. കുട്ടിയുടെ ആത്മവിശ്വാസവും താൽപര്യവും ആനന്ദവുമെല്ലാം പ്രധാനമാണ്. അഭയ് ഉന്നയിച്ച വിഷയം വളരെ പ്രധാനവുമാണ്.
ഇളം മനസ്സുകളിലേക്ക് ഇറങ്ങിച്ചെന്ന് ക്ലാസെടുക്കുന്നതിനു പകരം കൂടുതൽ ഹോം വർക് നൽകി ജോലി തീർക്കുന്നതാണ് ഭാരം വർധിക്കാനിടയാക്കുന്നത്. താൻ പഠിപ്പിക്കുന്ന വിഷയം മാത്രം മുന്നിൽ കാണുന്ന അധ്യാപകൻ ഒരിക്കലും വിദ്യാർഥികളുടെ ഭാരം കാണുകയില്ല. മൂന്നും നാലും അധ്യാപകർ ഒരേ സമയം പലവിധ ഹോം വർക്കുകൾ നൽകുന്നതിലൂടെ വിദ്യാർഥിയുടെ ഭാരം വലുതാവുകയാണ്.
വീട്ടകങ്ങളിൽ ഒതുക്കപ്പെട്ട ബാല്യത്തെ മനഃശാസ്ത്രപരമായി കൈകാര്യം ചെയ്യാനുള്ള പാഠമാണ് അധ്യാപകർ ആദ്യം ആർജിക്കേണ്ടത്. മൊബൈലിെൻറ അപര്യാപ്തത, നെറ്റ് വർക്കിെൻറ ലഭ്യതകുറവ്, വൈദ്യുതിയുടെ അപര്യാപ്തത തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് ഓൺലൈൻ പഠനത്തിലുണ്ടാകുന്ന വിടവ് വളരെ വലുതാണ്. ആദിവാസി-ദലിത് പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥികളാണ് ഓൺലൈനിെൻറ പടിപോലും കാണാനാവാതെ വലിയ പ്രയാസങ്ങൾ അനുഭവിക്കുന്നത്. റേഞ്ച് തേടി കാട്ടിലേക്കും, മലമുകളിലേക്കും പലായനം ചെയ്യുന്ന കുട്ടികളുടെ ദുരവസ്ഥ പരിഹാരമില്ലാതെ നീളുകയാണ്.
അവിടെ വിദ്യാർഥിക്ക് പടർന്നുകയറാൻ താങ്ങായി അധ്യാപകരെ ആവശ്യമുണ്ട്.
മാതാപിതാ ഗുരു ദൈവം എന്ന് പറഞ്ഞിടത്തുനിന്നും ഗുരു പുറത്താകുന്ന കാലഘട്ടത്തിലാണ് ലോകമെന്ന് അവരോർക്കുന്നില്ല. മാതാപിതാ ഗൂഗിൾ ദൈവം എന്ന തിരുത്തിലേക്ക്, ചൊല്ലിന് ഭാഷാന്തരം വന്നത് അറിയാത്തതുപോലെയാണ് പല ക്ലാസുകളും. കേവലം പാഠപുസ്തകം വിവരിച്ച് സംതൃപ്തി അടയുന്ന അധ്യാപനം കുഞ്ഞുമനസ്സുകളിൽ ചലനം സൃഷ്ടിക്കില്ല.
കരിക്കുലം, സിലബസ്, കണ്ടൻറ് പ്രിപറേഷൻ, ട്രാൻസാക്ഷൻ, ലേണിങ് മാനേജ്മെൻറ്, ലേണേഴ്സ് അസസ്മെൻറ്, ഇവാല്വേഷൻ എന്നിങ്ങനെ പഠന-ബോധന പ്രവർത്തങ്ങളെ സമഗ്രമായി ഉൾക്കൊള്ളുന്ന ലേണേഴ്സ് മാനേജ്മെൻറ് സിസ്റ്റത്തിെൻറ അഭാവമാണ് കേരളത്തിെൻറ ഓൺലൈൻ പഠനരംഗം അനുഭവിക്കുന്ന മുഖ്യപ്രശ്നം. അധ്യാപകെൻറ ഡിജിറ്റൽ സാന്നിധ്യത്തിൽ നടക്കുന്ന സമ്പൂർണ ഹോംലേണിങ് ആണ് നിലവിൽ ആവിഷ്കരിച്ചിരിക്കുന്ന ഓൺലൈൻ പഠനം.
പാഠ്യവിഷയങ്ങള്‍ പഠിച്ചെടുക്കാനും ഗ്രഹിച്ചെടുക്കാനും ഓണ്‍ലൈന്‍ റിസോഴ്സിനെ ഇതുവരെ ഉപയോഗിച്ചു പരിചയമില്ലാത്ത ബഹുഭൂരിപക്ഷം കുട്ടികളെയാണ് പഠിപ്പിക്കുന്നതെന്ന തിരിച്ചറിവാണ് ആദ്യം ഉണ്ടാവേണ്ടത്.
അങ്ങനെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ എങ്ങനെ സംയോജിപ്പിക്കാന്‍ കഴിയും എന്നതാണ് പുതിയ സാധ്യത.
കുട്ടികളിലെ ടെന്‍ഷനും ആശങ്കകളും കൃത്യമായി അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ട്. എന്നാല്‍, വിക്ടേഴ്സിലെ ക്ലാസ് പഠിപ്പിച്ച് തീര്‍ക്കല്‍ യജ്ഞം ആണ് പലരും പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഇത് എസ്.സി, എസ്.ടി വിഭാഗത്തിലെ കുട്ടികളിലും, സാധാരണ കുടുംബങ്ങളിലെ കുട്ടികളിലും വലിയ മാനസിക സംഘര്‍ഷമുണ്ടാക്കുന്നുണ്ട്. ഡിജിറ്റല്‍ ക്ലാസുകളോട് കുട്ടികള്‍ക്ക് താൽപര്യം കുറഞ്ഞുവരുന്നുണ്ടെന്ന് പരിഷത്തിെൻറ പഠനത്തില്‍നിന്നും വ്യക്തമായ കാര്യമാണ്. ക്ലാസ് കൂടുതല്‍ വൈവിധ്യമുള്ളതാക്കി മാറ്റുകയും കൂടുതല്‍ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തി മെച്ചപ്പെടുത്തുകയും ചെയ്യണമെന്നാണ് പരിഷത്ത് ഇതിന് പരിഹാരമായി പറയുന്നത്.
ക്ലാസുകള്‍ കൃത്യമായി ലഭിക്കുന്നില്ലെന്ന വസ്തുത നിലനില്ക്കുമ്പോള് തന്നെ ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലെ മറ്റു വീഴ്ചകളും പരിഹരിക്കേണ്ടതുണ്ട്. മുമ്പ് നടന്ന സര്‍വേയില്‍ പങ്കെടുത്ത വിദ്യാര്‍ഥികളില്‍ 23 ശതമാനമാണ് ക്ലാസ് കണ്ട് മനസ്സിലാക്കുന്നതില്‍ ഒരു വിഷയത്തിലും പ്രയാസമില്ലെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ബാക്കി 77 ശതമാനത്തിന് ക്ലാസുകള്‍ മനസ്സിലാക്കുന്നതില്‍ ഒന്നോ അതിലധികമോ വിഷയങ്ങളില്‍ പ്രയാസമുണ്ടെന്നും പരിഷത്തിെൻറ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് വേണ്ടിയാണ് ഇത്തവണ ഓൺലൈൻ പഠനം എന്ന സംവിധാനത്തിലേക്ക് പഠന പ്രക്രിയ മാറ്റിയത്. പ്രതിസന്ധികളുടെ നീണ്ട നിര മുന്നിലുണ്ടെന്ന യാഥാർഥ്യം നിലനിൽക്കെ തന്നെ ലോക്കിലമർന്ന കുരുന്നുകളുടെ മനസ്സ് കാണാൻ കൂടി അധ്യാപകരും വിദ്യാഭ്യാസ വകുപ്പും തയാറാവണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.