കൽപറ്റ: നിങ്ങൾ മിടുക്കുള്ള ഒരു പ്ലസ് ടു വിദ്യാര്‍ഥിയാണോ... എങ്കില്‍ സൗജന്യമായി ദുബൈ അന്തര്‍ദേശീയ എക്സ്പോ കാണാന്‍ അവസരമുണ്ട്. ആസ്പിരേഷനല്‍ ജില്ല പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ ഒരു പ്ലസ്ടു വിദ്യാര്‍ഥിക്ക് ദുബൈ അന്തര്‍ദേശീയ എക്സ്പോ 2020ല്‍ പങ്കെടുക്കാന്‍ ജില്ല ഭരണകൂടം അവസരമൊരുക്കുന്നത്. ഇതിനായി 2021-22 അധ്യയന വര്‍ഷം പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്കൂള്‍ തലത്തില്‍ ഒക്ടോബര്‍ 18ന് പ്രാഥമിക പരീക്ഷ നടക്കും. സ്കൂള്‍തല മത്സരത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് 25നു കല്പറ്റ എസ്.കെ.എം.ജെ സ്കൂളില്‍ സംഘടിപ്പിക്കുന്ന ജില്ലതല മത്സര പരീക്ഷയില്‍ പങ്കെടുക്കാം.
സംസ്ഥാന, വി.എച്ച്.എസ്.സി, സി.ബി.എസ്.സി, ഐ.സി.എസ്.സി സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. പൊതു വിജ്ഞാനം, ന്യൂമറിക്കല്‍ എബിലിറ്റി, ഇംഗ്ലീഷ്, മലയാളം എന്നിവയിലുള്ള 100 മാര്‍ക്കിെൻറ ഒബ്ജക്ടിവ് പരീക്ഷയില്‍ മികവ് കാണിക്കുന്ന 10 ശതമാനം വിദ്യാര്‍ഥികള്‍ക്കായി ബഹുമുഖ വാചാ, എഴുത്തുപരീക്ഷ നടത്തും. 26ന് ജില്ല ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തിലും കഴിവ് തെളിയിക്കുന്ന ഒരു വിദ്യാര്‍ഥിയെയാണ് ദുബൈ യാത്രക്ക് തിരഞ്ഞെടുക്കുക. സ്കൂള്‍ അധികൃതരില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.