സുൽത്താൻ ബത്തേരി: 'വയനാടിെൻറ അവകാശങ്ങളെ തലശ്ശേരിക്കുവേണ്ടി കവർന്നെടുക്കാൻ അനുവദിക്കില്ല' എന്ന പ്രഖ്യാപനവുമായി സുൽത്താൻ ബത്തേരി ഹെലിപാഡിൽ ജനകീയ സമിതി സമരം. ജില്ലയുടെ ന്യായമായ അവകാശങ്ങളെ ഇതരജില്ലകളിലെ ചില ലോബികൾക്കുവേണ്ടി അട്ടിമറിക്കുന്നത് കണ്ടുനിൽക്കില്ലെന്ന് സമരത്തിെൻറ തീരുമാനമായി പ്രഖ്യാപിച്ചു.
ബത്തേരി മർച്ചൻറ്സ് അസോസിയേഷൻ, നീലഗിരി വയനാട് എൻ.എച്ച് ആൻഡ് െറയിൽവേ ആക്ഷൻ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ വിവിധ സംഘടന പ്രവർത്തകരാണ് ജനകീയ സമരം സംഘടിപ്പിച്ചത്. കേരളത്തിന് മുഴുവൻ പ്രയോജനം ചെയ്യുന്ന നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത അട്ടിമറിച്ചല്ല, കണ്ണൂർ ജില്ലയിലെ ഒരു പ്രദേശത്തിനു മാത്രം ഗുണം ചെയ്യുന്ന തലശ്ശേരി-മൈസൂരു റെയിൽപാത കൊണ്ടുവരേണ്ടത്.
ഇപ്പോഴത്തെ നടപടികൾ വയനാട്ടുകാരെ അവഹേളിക്കുന്നതിന് തുല്യമാണ്. സമ്മർദ ലോബികൾക്ക് വഴങ്ങുന്നത് ജനാധിപത്യ സർക്കാറിന് ഭൂഷണമല്ല. തലശ്ശേരി-മൈസൂരു റെയില്‍പാതയുടെ ഹെലിബോൺ സര്‍വേ നടത്തുന്നത് പ്രഹസനമാണ്. വ്യാഴാഴ്ച രാവിലെ സര്‍വേക്കായി ഹെലികോപ്ടര്‍ പറന്നുയര്‍ന്നതോടെ, പ്ലക്കാര്‍ഡുകളുമായി ഹെലിപാഡിൽ എത്തിയവര്‍ മുദ്രാവാക്യംവിളിച്ച് പ്രതിഷേധം അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ സംയുക്ത സംരംഭമായി നടപ്പാക്കാന്‍ അനുമതി നല്കി പിങ്ക്ബുക്കില്‍ ഇടംനേടിയ നിലമ്പൂർ-നഞ്ചന്‍കോട് റെയില്‍പാത അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്.
മുമ്പ് അഞ്ചു തവണ സർവേ നടത്തി പരാജയമാെണന്ന് കണ്ടെത്തിയ തലശ്ശേരി-മൈസൂരു പാതക്കായി കോടിക്കണക്കിന് പണം ധൂർത്തടിച്ച് വയനാടൻ ജനതയെ വഞ്ചിക്കുകയാണ്. ഈ പാതയുടെ സര്‍വേക്ക് കേന്ദ്ര-കര്‍ണാടക സര്‍ക്കാറുകള്‍ അനുമതി നല്‍കിയിട്ടില്ല. എന്നിട്ടും 18 കോടി രൂപ മുടക്കി കേരളത്തിൽ മാത്രം പാതക്കുവേണ്ടി സർവേ നടത്തുകയാണ്. കർണാടകയുടെയും കേന്ദ്രത്തിെൻറയും അനുമതി ലഭിക്കാതെ തിരക്കിട്ട് സർവേ നടത്തുന്നത് പൊതുപണത്തിെൻറ ദുർവിനിയോഗമാണെന്നും സമരക്കാർ ചൂണ്ടിക്കാട്ടി.
കുട്ട, ഗോണിക്കുപ്പ വഴി ബദൽപാത കൊണ്ടുവന്ന് ദേശീയപാത 766 അടച്ചുപൂട്ടാൻ ശ്രമിക്കുന്ന അതേ ലോബികൾ തന്നെയാണ് നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത അട്ടിമറിച്ച് തലശ്ശേരി-മൈസൂരു പാതക്കുവേണ്ടി രംഗത്തുള്ളത്. പ്രമുഖ ഗാന്ധിയൻ ഡോ. പി. ലക്ഷ്മണൻ മാസ്റ്റർ സമരം ഉദ്ഘാടനം ചെയ്തു.
മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് പി.വൈ. മത്തായി, പി. സംഷാദ്, അഡ്വ. ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, പി.പി. അയ്യൂബ്, മോഹൻ നവരംഗ്, അഡ്വ. സതീഷ് പൂതിക്കാട്, അഡ്വ. ജോസ് തണ്ണിക്കോട്, ജേക്കബ് ബത്തേരി, ഉമ്മർ മാടവന, നിസി അഹമ്മദ്, അബ്ദുൽ മനാഫ്, ബില്ലി ഗ്രഹാം, പ്രഭാകരൻ നായർ, റഫീഖ്, വിഷ്ണു വേണുഗോപാൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.