മെഡിക്കൽ ഷോപ്പുകളിൽ സിസിടിവി നിർബന്ധമാക്കിയ ഉത്തരവിനെ സ്വാഗതം ചെയ്ത് ഫാർമാഫെഡ്

കൽപറ്റ: വയനാട് ജില്ലയിൽ മെഡിക്കൽ ഷോപ്പുകളിൽ സിസിടിവി നിർബന്ധമാക്കികൊണ്ടുള്ള ഉത്തരവിനെ സ്വാഗതം ചെയ്ത് ഫാർമസിസ്റ്റുകളുടെ സംഘടനയായ ഫാർമാഫെഡ്. എല്ലാ മെഡിക്കൽ ഷോപ്പുകളിലും സിസിടിവി സ്ഥാപിക്കാൻ ജില്ല കലക്ടറുടെ നിർദ്ദേശപ്രകാരം ഡ്രഗ് ഇൻസ്‌പെക്ടർ ജില്ലയിലെ മെഡിക്കൽ ഷോപ്പുകൾക്കു നിർദ്ദേശംനൽകിയിരിക്കുന്നു.

ഇത് ജില്ലയിലെ മരുന്ന് വിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ഫാർമാഫെഡ് അഭിപ്രായപ്പെട്ടു. ഫാർമസിസ്റ്റ് ഇല്ലാതെയുള്ള മരുന്നു വിതരണം അവസാനിപ്പിക്കാനും കഴിയും. മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് ഉണ്ടാകുന്ന എല്ലാ നിയമലംഘനങ്ങളും ഇത് വഴി കണ്ടത്താൻ കഴിയും. സിസിടിവി വെക്കുന്നത് വേഗത്തിലാക്കണമെന്നും നിരന്തര പരിശോധന യഥാസമയങ്ങളിൽ ഉണ്ടാകണമെന്നും ഫാർമാഫെഡ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജിനു ജയൻ, ജനറൽ സെക്രെട്ടറി ധർവേഷ് എം എന്നിവർ സംസാരിച്ചു.

Tags:    
News Summary - Pharmafed welcomes order making CCTV mandatory in medical shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.