പുള്ളിപ്പുലിക്ക് വെടിയേറ്റതായി പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്

ഗൂഡല്ലൂർ: പന്തല്ലൂരിന് സമീപത്തെ സ്വകാര്യ എസ്​റ്റേറ്റി​െൻറ തേയിലക്കാട്ടിൽ ചത്ത നിലയിൽ കണ്ട പുള്ളിപ്പുലിക്ക് വെടിയേറ്റതായി പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്. നാലുവയസ്സുള്ള ആൺപുലിയാണ് ചത്തത്.

വെറ്ററിനറി ഡോക്ടർ രാജേഷ് കുമാറാണ് പോസ്​റ്റ്​മോർട്ടം നടത്തവെ പുലിയുടെ ജഡത്തിൽ തുളവീണ അടയാളം കണ്ടെത്തിയത്. ഡി.എഫ്.ഒ സുമേഷ് സോമ​െൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.