കൽപറ്റ: എം.എസ്.എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി. ഷൈജലിനെ മുസ്ലിംലീഗിൽനിന്ന് പുറത്താക്കി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിനെ തുടർന്നാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നാണ് പുറത്താക്കിയത്. മുസ്ലിംലീഗ് വയനാട് ജില്ല നേതൃത്വത്തിനെതിരെ ഷൈജൽ ഗുരുതര ആരോണങ്ങൾ ഉന്നയിച്ചിരുന്നു. കഴിഞ്ഞദിവസം കൽപറ്റയിലെ മുസ്ലിംലീഗ് ജില്ല ഓഫിസിൽ സംഘർഷമുണ്ടായതും വിവാദമായി. നേരത്തേ, പരാതിക്കാരായ ഹരിത നേതാക്കൾക്ക് നീതി കിട്ടിയില്ലെന്ന് ആരോപിച്ച് രംഗത്തുവന്നപ്പോഴാണ് ഷൈജലിനെ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് പദവിയിൽനിന്ന് നീക്കിയത്. അതേസമയം, താൻ ഉന്നയിച്ച വിഷയങ്ങളുമായി യോജിക്കുന്ന പാർട്ടി പ്രവർത്തകരോടൊപ്പം ജില്ല നേതൃത്വത്തിെൻറ കൊള്ളരുതായ്മകൾക്കെതിരെ പോരാടുമെന്ന് ഷൈജൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.