അതിജീവനവഴിയിൽ ചൂരൽമലയിൽ നബിദിനം

മേ​പ്പാ​ടി: ഉ​രു​ൾ​പൊ​ട്ട​ലി​ൽ​ക​ർ​ന്ന ചൂ​ര​ൽ​മ​ല​യി​ൽ പ്ര​തീ​ക്ഷ​യു​ടെ വി​ളം​ബ​ര​മാ​യി മീ​ലാ​ദാ​ഘോ​ഷം. ചൂ​ര​ൽ​മ​ല ജു​മാ​മ​സ്ജി​ദ് പ​രി​സ​ര​ത്ത് ഒ​രു​മി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​ർ ഒ​രു ജ​ന​ത​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ​യും തി​രി​ച്ചു​വ​ര​വി​ന്റെ​യും​കൂ​ടി പ്ര​തീ​ക​മാ​യി.

ചൂ​ര​ൽ​മ​ല​യി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു ജാ​തി മ​ത ഭേ​ദ​മ​ന്യേ നാ​ട്ടു​കാ​ർ മു​ഴു​വ​ൻ പ​ങ്കെ​ടു​ക്കു​ന്ന മീ​ലാ​ദാ​ഘോ​ഷം. ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ അ​നു​സ്മ​ര​ണം കൂ​ടി​യാ​യി സം​ഘ​ടി​പ്പി​ച്ച ന​ബി​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് മ​ഹ​ല്ല് പ്ര​സി​ഡ​ന്റ് വി.​കെ. മു​ഹ​മ്മ​ദ് കു​ട്ടി ഹാ​ജി പ​താ​ക ഉ​യ​ർ​ത്തി. മ​ഹ​ല്ല് ഖ​തീ​ബ് ജു​നൈ​ദ് ശാ​മി​ൽ അ​സ്ഹ​രി പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. ടി.​എം. ഹം​സ, ശ​മീ​ർ ഫൈ​സി, സി.​കെ. അ​ലി സ​ഖാ​ഫി, മ​ഹ​ല്ല് സെ​ക്ര​ട്ട​റി പി. ​ശ​റ​ഫു​ദ്ദീ​ൻ, ട്ര​ഷ​റ​ർ സി.​കെ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.


മ​ട​ക്കി​മ​ല: മ​ട​ക്കി​മ​ല ഹി​ദാ​യ​ത്തു​ൽ ഇ​സ്‍ലാം മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും ന​ബി​ദി​ന സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഇ​ല​ൽ ഹ​ബീ​ബ് എ​ന്ന പേ​രി​ൽ മീ​ലാ​ദ് സം​ഗ​മ​വും ഘോ​ഷ​യാ​ത്ര​യും ന​ട​ത്തി. മ​ഹ​ല്ല് ചെ​യ​ർ​മാ​ൻ കെ.​സി. മൊ​യ്തീ​ൻ ഹാ​ജി പ​താ​ക ഉ​യ​ർ​ത്തി. സെ​ക്ര​ട്ട​റി പി. ​ഇ​സ്മാ​യി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹ​ല്ല് പ്ര​സി​ഡ​ന്റ് എം. ​മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് സ്വാ​ദി​ഖ് ഫൈ​സി കി​ട​ങ്ങ​യം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന​ക്ക് മു​സ്ത​ഫ ബാ​ഖ​വി നേ​തൃ​ത്വം ന​ൽ​കി. എ​സ്.​വൈ.​എ​സ് ജി​ല്ല സെ​ക്ര​ട്ട​റി കെ.​എ. നാ​സ​ർ മൗ​ല​വി, ഡോ. ​കാ​തി​രി ഉ​സ്മാ​ൻ, എം.​സി.​എം. ജ​മാ​ൽ, പൈ​ക്കാ​ട​ൻ ക​ബീ​ർ, അ​ബ്ദു​റ​ഹീം ഫൈ​സി, അ​ബ്ദു​ൽ ഗ​ഫൂ​ർ റ​ഹ്മാ​നി, സ​ഫ്‌​വാ​ൻ വെ​ള്ള​മു​ണ്ട, എ​ൻ.​പി. കു​ഞ്ഞി​മൊ​യ്തീ​ൻ ഹാ​ജി, ചേ​ക്കു ഉ​ള്ളി​വീ​ട്ടി​ൽ, എ​ൻ.​ടി. സൈ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. ത​ച​ര​മ്പ​ൻ ക​ബീ​ർ ഹാ​ജി സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ പി. ​സൈ​നു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

പു​ൽ​പ​ള്ളി: ഹി​ദാ​യ​ത്തു​ൽ ഇ​സ്ലാം സം​ഘം മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘ന​സീ​മേ മ​ദീ​ന 2024’ എ​ന്ന പേ​രി​ൽ ന​ബി​ദി​ന റാ​ലി ന​ട​ത്തി. മ​ഹ​ല്ല് ഖ​തീ​ബ് ശെ​മീ​ർ റ​ഹ്മാ​നി, പ്ര​സി​ഡ​ന്റ് കെ.​എ​ച്ച്. അ​ബ്ദു​റ​ഹി​മാ​ൻ, സെ​ക്ര​ട്ട​റി കെ.​എ​ച്ച്. നാ​സ​ർ, ട്ര​ഷ​റ​ർ സി​ദ്ദീ​ഖ് മ​ഖ്ദൂ​മി, കെ.​ബി. മു​ഹ​മ്മ​ദ് ഫൈ​സി, പി.​എ. അ​ബൂ​ബ​ക്ക​ർ, സ​ലാം പു​ത്ത​ൻ​പീ​ടി​ക, കെ.​പി. മാ​നു, ടി.​എം. ഷ​മീ​ർ, ഷ​ഫീ​ഖ്, സു​ലൈ​മാ​ൻ ഫൈ​സി, മു​സ്ത​ഫ ദാ​രി​മി, ന​ദീ​ർ ജ​ലാ​ലി, ഉ​മ്മ​ർ മു​സ്ലി​യാ​ർ, കെ.​എം. ജ​ബ്ബാ​ർ, ഒ.​കെ. സി​ദ്ദീ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മേ​പ്പാ​ടി: മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലു​മൊ​ക്കെ മു​ൻ​വ​ർ​ഷം സ​ന്തോ​ഷ​ത്തോ​ടെ ന​ബി​ദി​നാ​ഘോ​ഷം ന​ട​ന്നു. എ​ന്നാ​ൽ, അ​ന്ന് ന​ബി​ദി​നാ​ഘോ​ഷ​ങ്ങ​ളി​ൽ സം​ബ​ന്ധി​ച്ച നി​ര​വ​ധി പേ​ർ ഉ​രു​ൾ ദു​ര​ന്ത​ത്തി​ൽ മ​ൺ​മ​റ​ഞ്ഞു​പോ​യി. അ​തി​ന്റെ ക​ണ്ണീ​രോ​ർ​മ​യി​ലാ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ ന​ബി​ദി​നം. എ​ങ്ങും ത​ളം​കെ​ട്ടി നി​ൽ​ക്കു​ന്ന മൂ​ക​ത​യും നെ​ടു​വീ​ർ​പ്പു​ക​ളും. തി​രി​ച്ച​റി​യ​പ്പെ​ടാ​ത്ത ശ​രീ​ര​ങ്ങ​ളും ശ​രീ​ര ഭാ​ഗ​ങ്ങ​ളും മ​റ​വു​ചെ​യ്ത പു​ത്തു​മ​ല പൊ​തു ശ്മ​ശാ​ന​ത്തി​ൽ സ​മൂ​ഹ​പ്രാ​ർ​ഥ​ന​യും അ​തി​നു​ശേ​ഷം മു​ണ്ട​ക്കൈ പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ ന​ട​ത്തി​യ പ്രാ​ർ​ഥ​ന ച​ട​ങ്ങു​ക​ളും ന​ട​ത്തി. ന​ബി​ദി​നാ​ഘോ​ഷം എ​ന്നു​പ​റ​യാ​ൻ കാ​ര്യ​മാ​യി ഒ​ന്നു​മു​ണ്ടാ​യി​ല്ല. ചൂ​ര​ൽ​മ​ല പ​ള്ളി​യി​ലും പ്രാ​ർ​ഥ​ന ച​ട​ങ്ങ് ന​ട​ന്നു. ഇ​തി​നി​ടെ പു​ത്തു​മ​ല ശ്മ​ശാ​ന​ത്തി​ലെ പ്രാ​ർ​ഥ​ന​ച്ച​ട​ങ്ങി​നു​ശേ​ഷം മു​ണ്ട​ക്കൈ​യി​ലേ​ക്ക് പോ​കാ​ൻ വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​ർ​ക്ക് പാ​സ് ന​ൽ​കാ​തി​രു​ന്ന റ​വ​ന്യൂ, പൊ​ലീ​സ് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധ​വു​മു​ണ്ടാ​യി.

പ​ല​ർ​ക്കും ചൂ​ര​ൽ​മ​ല​യി​ൽ​നി​ന്ന് വാ​ഹ​ന​ങ്ങ​ളി​ൽ മു​ണ്ട​ക്കൈ​യി​ലേ​ക്ക് പോ​കാ​ൻ അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​ത് പൊ​ലീ​സു​മാ​യു​ള്ള വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി. ഒ​ടു​വി​ൽ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​മ്പോ​ഴേ​ക്കും മു​ണ്ട​ക്കൈ​യി​ൽ ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ച്ചി​രു​ന്നു.

Tags:    
News Summary - Prophet's day in Chooralmala on the way of survival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.