സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനുള്ള ഗൂഢ നീക്കത്തിൽനിന്നു കേന്ദ്രസർക്കാർ പിന്മാറണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം ചെയർമാൻ കെ.കെ. ഏബ്രഹാം അധ്യക്ഷത വഹിച്ചു. കൺവീനർ ടി. മുഹമ്മദ്, നേതാക്കളായ കെ.സി. റോസക്കുട്ടി, കെ. നൂറുദ്ദീൻ, പി.വി. ബാലചന്ദ്രൻ, പി.പി. അയ്യൂബ്, കെ.എൽ. പൗലോസ്, എം.എ. അസൈനാർ, എം.എസ്. വിശ്വനാഥൻ, അബ്ദുല്ല മാടക്കര, കെ.കെ. വിശ്വനാഥൻ, എൻ.എം. വിജയൻ, സി.കെ. ആരിഫ്, വി. ഉമ്മർഹാജി എന്നിവർ സംസാരിച്ചു.
കല്പറ്റ: യു.ഡി.എഫ് വയനാട് ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കല്പറ്റ ടൗണില്‍ പ്രകടനവും യോഗവും നടത്തി. പി.പി. ആലി, റസാഖ് കല്പറ്റ, എ.പി. ഹമീദ്, കെ.കെ. രാജേന്ദ്രന്, പി. വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ടൗണില്‍ നടന്ന പ്രകടനത്തിന് അലവി വടക്കേതില്‍, സുനീര്‍ ഇത്തിക്കല്‍, കെ. വാസു, കെ.കെ. കുഞ്ഞമ്മദ്, കെ. മഹേഷ്, ഡിേൻറാ ജോസ്, പി. കുഞ്ഞൂട്ടി, പി. ബാലന്, കെ. ഹര്‍ഷല്‍, പി. ജനാർദനന്, എം. കാര്ത്തികേയന് എന്നിവര്‍ നേതൃത്വം നല്കി.
കല്പറ്റ: വിജ്ഞാപനവുമായി ബന്ധപ്പെട്ട് വഴിതടയല്‍ സമരം നടത്തി സി.പി.എം വയനാട്ടിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് യു.ഡി.എഫ് ചെയര്മാന് പി.പി.എ കരീം, കണ്വീനന് എന്‍.ഡി. അപ്പച്ചന് എന്നിവർ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാറില്‍ സമ്മർദം ചെലുത്തി ജനവാസകേന്ദ്രങ്ങളെ ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. സര്‍ക്കാറും സി.പി.എമ്മും ഇത്രയും കാലം ഒന്നും ചെയ്യാതെ, യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനുപിന്നാലെ വഴിതടയല്‍ സമരവുമായെത്തിയത് വയനാട്ടിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. ഇത് തികച്ചും അപഹാസ്യവും ജനങ്ങളെ കബളിപ്പിക്കലുമാണ്. വിഷയത്തില്‍ രാഷ്ട്രീയ ലക്ഷ്യമില്ല, വയനാട്ടിലെ ജനങ്ങളുടെ ജീവിതപ്രശ്നമാണെന്നതിനാലാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ കടകളടച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ജനങ്ങള്‍ സഹകരിക്കണമെന്ന് ഇരുവരും അഭ്യര്‍ഥിച്ചു.
മാനന്തവാടി: വിജ്ഞാപനം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ജനജീവിതം നരകമായി മാറ്റുമെന്നും കർഷക കോൺഗ്രസ്. കർഷക കോൺഗ്രസ് തിരുനെല്ലി പഞ്ചായത്ത് കൺവെൻഷൻ ജില്ല പ്രസിഡൻറ് ജോഷി സിറിയക് ഉദ്ഘാടനം ചെയ്തു. സുധാകരൻ പാൽവെളിച്ചം അധ്യക്ഷത വഹിച്ചു. വി.വി. നാരായണവാര്യർ മുഖ്യപ്രഭാഷണം നടത്തി. പി.എം. ബെന്നി, കെ.ജി. രാമകൃഷ്ണൻ, എ. സതീശൻ, എം. നിഷാന്ത്, റഷീദ് തൃശ്ശിലേരി എന്നിവർ സംസാരിച്ചു.
സുൽത്താൻ ബത്തേരി: വിജ്ഞാപനത്തിനെതിരെ നൂൽപ്പുഴ പഞ്ചായത്ത് പ്രമേയം പാസാക്കി. വിജ്ഞാപനം നൂല്‍പ്പുഴ പഞ്ചായത്തിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തി. പഞ്ചായത്ത് പ്രസിഡൻറ് ഷീജ സതീഷ് അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന പാസാക്കി. 13ാം വാര്‍ഡ് അംഗം സുമ ഭാസ്കരന് പ്രമേയത്തെ പിന്താങ്ങി. വൈസ് പ്രസിഡൻറ് എന്‍.എ. ഉസ്മാന്, ദിനേശ് കുമാര്‍, സ്ഥിരം സമിതി ചെയര്മാന്മാര് എന്നിവര്‍ സംസാരിച്ചു.
കൽപറ്റ: വന്യജീവി സങ്കേതമായി ചിത്രീകരിച്ച് വയനാടിന് ചുറ്റും ബഫർ സോണായി നിർണയിച്ച കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം ജില്ലയെ ഒറ്റപ്പെടുത്തുകയാണെന്ന് കേരള റീട്ടെയിൽ ഫൂട്ട്വേർ അസോസിയേഷൻ പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു. കരട് പിൻവലിച്ചില്ലെങ്കിൽ സമാന ചിന്താഗതിക്കാരെ സംഘടിപ്പിച്ച് വിവിധ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ജില്ല പ്രസിഡൻറ് കെ.സി. അൻവർ, ജനറൽ സെക്രട്ടറി ഷാജി കല്ലടാസ്, ട്രഷറർ കെ.കെ. നിസാർ, ഭാരവാഹികളായ കെ. മുഹമ്മദ് ആസിഫ് മാനന്തവാടി, അബൂബക്കർ മീനങ്ങാടി, ഷമീം പാറക്കണ്ടി, ഇല്യാസ്, യു.വി. മഹബൂബ്, ഷബീർ ജാസ് കൽപറ്റ, ഷൗക്കത്ത് അലി, ഷിറാസ് ബത്തേരി, ലത്തീഫ് മേപ്പാടി, സുധീഷ് പടിഞ്ഞാറത്തറ എന്നിവർ സംസാരിച്ചു.
മാനന്തവാടി: വിജ്ഞാപനത്തിനെതിരെ കാട്ടിക്കുളത്ത് കോൺഗ്രസ് നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ഒരു ജനതയുടെ ജീവതത്തിനുമേൽ കരിനിഴൽ പടർത്തുന്ന പരിസ്ഥിതിലോല പ്രഖ്യാപനത്തിൽനിന്ന് പരിസ്ഥിതി മന്ത്രാലയവും കേന്ദ്ര സർക്കാറും പിന്മാറണമെന്നും ആവശ്യപ്പെട്ടു. എ.എം. നിശാന്ത് ഉദ്ഘാടനം ചെയ്തു. സതീഷ് പുളിമൂട് അധ്യക്ഷത വഹിച്ചു. കെ.ജി. രാമകൃഷ്ണൻ, വി.വി. രാമകൃഷ്ണൻ, റഷീദ് തൃശ്ശിലേരി, കെ.വി. ഷിനോജ്, സുശോഭ് ചെറുക്കുമ്പം, ടി.എം. സുധാകരൻ, പി.കെ. ബിജു തുടങ്ങിയവർ സംസാരിച്ചു.
കൽപറ്റ: വിജ്ഞാപനം പിൻവലിപ്പിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെടണമെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു. പരിസ്ഥിതി ലോല മേഖല പ്രഖ്യാപിക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരം അതത് വന്യജീവി സങ്കേതത്തിലെ വൈൽഡ് ലൈഫ് വാർഡൻമാരാണ് റേഞ്ച് ഓഫിസർമാർ മുഖേന വിശദമായ പഠനം നടത്തി റിപ്പോർട്ട് സംസ്ഥാന സർക്കാറിന് സമർപ്പിക്കേണ്ടത്. ഈ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ് പരിസ്ഥിതി ലോല മേഖലയിൽ എന്തെല്ലാം നിയന്ത്രണങ്ങളും നിരോധനങ്ങളും ആണ് വേണ്ടതെന്ന് തീരുമാനമെടുക്കേണ്ടത്.
ഇങ്ങനെ എടുക്കുന്ന തീരുമാനം സംസ്ഥാന സർക്കാറാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കരട് വിജ്ഞാപനം പുറപ്പെടുവിക്കാനായി അയച്ചുകൊടുക്കേണ്ടത്. ദേശീയപാതയും പ്രധാനറോഡുകളും പരിസ്ഥിതി ലോല മേഖല അതിർത്തിയായി നിശ്ചയിച്ചത് ഗൂഢലക്ഷ്യത്തോടെയാണ്. ഇപ്പോഴത്തെ ജനദ്രോഹ റിപ്പോർട്ടിെൻറ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനാണെന്നും എം.എൽ.എ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.